18 വർഷത്തെ ദുബായിലെ കൺസ്ട്രക്ഷൻ രംഗത്ത് നിന്ന് ചുവടുമാറ്റി മത്സ്യക്കച്ചവടത്തിൽ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ബിനോയ് കോടിയേരി... കുറവൻകോണത്തെ 'മീൻസ് എവരിത്തിംഗ് " എന്ന പേരിലെ പുതിയ സംരംഭം പിതാവ് കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ അമ്മ വിനോദിനി ഉദ്ഘാടനം ചെയ്‌തു

ദുബായിലെ കൺസ്ട്രക്ഷൻ രംഗത്ത് നിന്ന് ചുവടുമാറ്റിയാണ് തലസ്ഥാനത്ത് പുതിയ സംരഭത്തിന് ബിനോയ് തുടക്കമിട്ടത്. എന്നാൽ ദുബായിലെ ബിസിനസ് പൂർണമായി അവസാനിപ്പിച്ചിട്ടില്ലെന്നാണ് വിവരം. കുറവൻകോണത്തെ 'മീൻസ് എവരിത്തിംഗ് " എന്ന പേരിലെ പുതിയ സംരംഭം പിതാവ് കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ അമ്മ വിനോദിനി ഉദ്ഘാടനം ചെയ്‌തു.
പുതിയ കാലത്ത് ഏറ്റവും സാദ്ധ്യതയുള്ള ബിസിനസ് എന്ന നിലയ്‌ക്കാണ് മത്സ്യക്കച്ചവടത്തിലേക്ക് തിരിഞ്ഞതെന്നും വൈകാതെ മറ്റ് ജില്ലകളിലേക്കും സംരംഭം വ്യാപിപ്പിക്കുമെന്നും ബിനോയ് പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എ അടക്കമുള്ള സുഹൃത്തുക്കളും ഉദ്ഘാടനത്തിനെത്തിയിരുന്നു. വിവിധയിനം മത്സ്യങ്ങൾക്കൊപ്പം മത്സ്യവിഭവങ്ങളിൽ ചേർക്കാനുള്ള മസാലകളും കടയിൽ ലഭ്യമാണ്.
https://www.facebook.com/Malayalivartha























