ജോലി ഇല്ലാതിരുന്ന അവസ്ഥയിൽ തനിക്ക് താങ്ങായ സുഹൃത്തിനെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുല്ല വിടവാങ്ങിയത് ദിവസങ്ങൾക്ക് മുൻപ്! പിതാവിന്റെ അന്ത്യാഭിലാഷമായി 22000 രൂപ കടം തീർക്കാൻ മകൻ നൽകിയ വൈറൽ പരസ്യത്തിന് പിന്നാലെ എത്തിയത് അഞ്ച് പേർ! ഇതിൽ ഒരാൾ പോലും ലൂയിസല്ലെന്ന് അബ്ദുല്ലയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു... ലൂയിസിനെ കണ്ടെത്താൻ സഹായിക്കാമെന്ന് കൊല്ലത്തെ ഒരു കൗൺസലറുടെ വാഗ്ദാനം

ജോലി ഇല്ലാതിരുന്ന അവസ്ഥയിൽ തനിക്ക് താങ്ങായ സുഹൃത്തിനെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുല്ല വിടവാങ്ങിയത് ദിവസങ്ങൾക്ക് മുൻപായിരുന്നു. പിതാവിന്റെ അന്ത്യാഭിലാഷമായി 22000 രൂപ കടം തീർക്കാൻ മകൻ നൽകിയ വൈറൽ പരസ്യത്തിന് പിന്നാലെ എത്തിയത് അഞ്ച് പേരും. എന്നാൽ ഇവരാരും ലൂയിസല്ല എന്ന് അബ്ദുല്ലയുടെ ഒരു സുഹൃത്ത് തിരിച്ചറിഞ്ഞു. ലൂയിസിനെ കണ്ടെത്താൻ സഹായിക്കാമെന്ന് കൊല്ലത്തെ ഒരു കൗൺസലർ ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ലൂയിസിനെയോ അദ്ദേഹത്തിന്റെ സഹോദരൻ ബേബിയെയോ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസർ വീണ്ടും പരസ്യം നൽകിയത്.
കടം വീട്ടാൻ കഴിയാത്ത വിഷമത്തോടെ പിതാവ് അബ്ദുല്ല ലോകത്തു നിന്നും വിടവാങ്ങിയതോടെയാണ് നിറഞ്ഞ മനസോടെ അന്ന് സഹായിച്ച ലൂയിസിനെ തെരഞ്ഞ് മകൻ പരസ്യം നൽകിയത്. എന്നാൽ ജനുവരി 31ന് നൽകിയ പരസ്യം കണ്ടെത്തിയത് അഞ്ച് പേരാണ്. 1980കളിലാണ് പെരുമാതുറ മാടൻവിള സ്വദേശിയായിരുന്ന അബ്ദുല്ല ഗൾഫിലെത്തിയത്. ഏറെ അലഞ്ഞിട്ടും ജോലി ലഭിക്കാതായപ്പോൾ കൊല്ലം സ്വദേശിയായ ലൂയിസാണ് പണം നൽകി സഹായിച്ചത്. ആ പണം ഉപയോഗിച്ച് ജോലി അന്വേഷിച്ചിറങ്ങിയ അബ്ദുല്ലയ്ക്ക് ഒരു ക്വാറിയിൽ ജോലി ലഭിച്ചു.
തുടർന്ന് മാറിത്താമസിച്ച അബ്ദുല്ലയ്ക്ക് ലൂയിസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തി വിശ്രമജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെക്കുറിച്ചും ലൂയിസിനെ നേരിട്ട് കണ്ട് കടം വീട്ടണമെന്ന ആഗ്രഹവും അബ്ദുല്ല മക്കളോട് പറഞ്ഞു. പലരോടും തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പത്രത്തിൽ പരസ്യം നൽകി. എന്നിട്ടും ലൂയിസിനെ കണ്ടെത്താനായില്ല. ജോലി ഇല്ലാതിരുന്ന അവസ്ഥയിൽ തനിക്ക് താങ്ങായ സുഹൃത്തിനെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി കഴിഞ്ഞ 23നാണ് അബ്ദുല്ല വിടവാങ്ങിയത്. ആ കടം വീട്ടണമെന്ന് അന്ത്യാഭിലാഷമായി പിതാവ് അറിയച്ചതായി നാസർ പറഞ്ഞു. ഇപ്പോഴത്തെ വിലയനുസരിച്ച് 22,000രൂപയേ നൽകാനുള്ളു എങ്കിലും തന്റെ ബാപ്പയുടെ അവസാനത്തെ ആഗ്രഹം എങ്ങനെയെങ്കിലും നടത്തണമെന്നാണ് അബ്ദുല്ലയുടെ കുടുംബത്തിന്റെ ആഗ്രഹം.
https://www.facebook.com/Malayalivartha























