ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് തത്കാലം മരവിപ്പിക്കും...മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ ഇതില്‍ തീരുമാനം ഉണ്ടാകും, ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സിപിഐ എക്‌സിക്യൂട്ടിവിന്റെ ആവശ്യം അംഗീകരിച്ചായിരിക്കും തീരുമാനം... ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനം നടപ്പിലാക്കുക

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് തത്കാലം മരവിപ്പിക്കും. മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ ഇതില്‍ തീരുമാനം ഉണ്ടാകും.
ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സിപിഐ എക്‌സിക്യൂട്ടിവിന്റെ ആവശ്യം അംഗീകരിച്ചായിരിക്കും തീരുമാനം. സി പി ഐ ക്ക് വേണ്ടി താന്‍ സഹിക്കുന്നു എന്നായിരിക്കും മുഖ്യമന്ത്രി പറയുക.എന്നാല്‍ ഭേദഗതി തീരുമാനം പൂര്‍ണമായി റദ്ദാക്കില്ല. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനം നടപ്പിലാക്കുക.
വിവാദങ്ങള്‍ കെട്ടടങ്ങുന്നത് വരെയാണ് ഓര്‍ഡിനന്‍സ് മരവിപ്പിക്കുക. തത്കാലം മിണ്ടാതിരിക്കുക എന്നതായിരിക്കും സര്‍ക്കാരിന്റെ നയം. വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം ഭേദഗതി വീണ്ടും കൊണ്ടുവരും.
ഇപ്പോഴത്തെ ഭേദഗതി ഒഴിവാക്കണമെന്നാണ് സി പി ഐ യുടെ ആവശ്യം. ലോകായുക്ത വിധിക്കെതിരെ സര്‍ക്കാരിന് അപ്പീല്‍ പോകാന്‍ കഴിയുന്ന വ്യവസ്ഥ കൊണ്ടുവരണമെന്നാണ് സി പി ഐ യുടെ ആവശ്യം.
സര്‍ക്കാര്‍ തീരുമാനങ്ങളില്‍ സിപിഐ മന്ത്രിമാര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് എക്‌സിക്യൂട്ടിവ് യോഗത്തില്‍ വിമര്‍ശനമുണ്ടായി. ലോകായുക്ത ഓര്‍ഡിനന്‍സിലെ ഭേദഗതി സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയുണ്ടായപ്പോള്‍ മന്ത്രിമാര്‍ ജാഗ്രത കാട്ടിയില്ല. ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതെ നോക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ലോകായുക്ത ഭേദഗതി കൊണ്ടുവന്നപ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ മന്ത്രിമാര്‍ക്കു കഴിഞ്ഞില്ലെന്ന് നേരത്തെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ സംഭവിച്ച കാര്യം മന്ത്രിമാര്‍ വിശദീകരിച്ചു. ഓര്‍ഡിനന്‍സ് രണ്ടാം തവണ മന്ത്രിസഭാ യോഗത്തില്‍ വരും മുന്‍പ് പാര്‍ട്ടി സെന്ററിനെ അറിയിച്ചിരുന്നു. എന്നാല്‍, കൃത്യമായ നിര്‍ദേശം വന്നില്ല. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇടപെടലിനെ എക്‌സിക്യൂട്ടിവ് പ്രശംസിച്ചു. പാര്‍ട്ടിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച സമീപനമാണ് സെക്രട്ടറി സ്വീകരിച്ചതെന്ന് അംഗങ്ങള്‍ പറഞ്ഞു.
കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രി ലോകായുക്ത ഭേദഗതി ചര്‍ച്ച ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കാനത്തെ അറിയിച്ചില്ലെന്നാണ് അറിയുന്നത്. ഇതാണ് കാനത്തിന്റെ പ്രതിഷേധത്തിന് കാരണമായത്. എന്നാല്‍ പ്രതിഷേധം കലഹത്തിലേക്ക് നീങ്ങാന്‍ കാനം ആഗ്രഹിക്കുന്നില്ല.
സി പി ഐ യുടെ എതിര്‍പ്പിനൊപ്പം ജലീലിന്റെ വിവാദങ്ങളും ലോകായുക്ത ഭേദഗതി മരവിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. മുന്‍ മന്ത്രി കെ.റ്റി.ജലീല്‍ തുറന്നു വിട്ട ഫെയ്‌സ് ബുക്ക് ഭൂതത്തെ പിണറായിയും സി പി എമ്മും ഏറ്റെടുക്കില്ല. എന്നാല്‍ ജലീലിന്റെ പ്രസ്താവനയോട് പിണറായിക്ക് വിരോധമൊന്നുമില്ല. പിണറായിയുടെ അറിവോടെ തന്നെയാണ് ജലീല്‍ തന്റെ എഫ്.ബി. കുറിപ്പുകള്‍ പോസ്റ്റ് ചെയ്തത്.
ജലീലിന്റെ പോസ്റ്റിന്റെ ഗുണം ഇതിനകം തന്നെ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. മന്ത്രി ബിന്ദുവിന്റെ കേസില്‍ ലോകായുക്തയുടെ ആദ്യ പ്രതികരണം സര്‍ക്കാരിന് അനുകൂലമായിരുന്നു. ഇത് ജലീലിന്റെ വിരട്ടിന്റെ ഗുണം കൊണ്ടാണ്. വിരട്ടി തങ്ങള്‍ക്കൊപ്പമാകുക എന്ന നയമാണ് സി പി എം സ്വീകരിക്കുക. അതിന് അവര്‍ ജലീലിനെ ഉപയോഗിക്കുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഭേദഗതികള്‍ നടപ്പിലാക്കാ തിരിക്കാനാവില്ല. കാരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കേരള മാതൃകയില്‍ ലോകായുക്തയില്ല. കേന്ദ്ര സര്‍ക്കാരും ലോക്പാലിനൊപ്പമാണ്. അത് കേരളത്തില്‍ നപ്പെിലാക്കേണ്ടി വരും.
"
https://www.facebook.com/Malayalivartha
























