കുറ്റകൃത്യം ചെയ്ത് വിദേശത്ത് തങ്ങുന്ന പ്രതിക്ക് ഇന്ത്യന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ജില്ലാ കോടതി... വിദേശത്തിരുന്ന് തലസ്ഥാനത്തെ യുവതിക്ക് വി.ഒ. ഐ. പി കോളിലൂടെ മാനഭംഗപ്പെടുത്തിയ സൈബര്‍ ക്രൈം കേസില്‍ ബാലരാമപുരം സ്വദേശിയായ യുവാവിന് മുന്‍കൂര്‍ ജാമ്യമില്ല

കുറ്റകൃത്യം ചെയ്ത് വിദേശത്ത് തങ്ങുന്ന പ്രതിക്ക് ഇന്ത്യന്‍ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് തിരുവനന്തപുരം ജില്ലാ കോടതി.
വിദേശത്തിരുന്ന് തലസ്ഥാനത്തെ യുവതിയോട് വി.ഒ. ഐ. പി കോളിലൂടെ പൂവാല ശല്യക്കുറ്റം ചെയ്ത സൈബര്‍ ക്രൈം കേസില്‍ ബാലരാമപുരം സ്വദേശിയായ യുവാവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു കൊണ്ടാണ് അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി സി.ജെ. ഡെന്നി സങ്കീര്‍ണ്ണ നിയമ പ്രശ്‌നം വ്യാഖ്യാനിച്ച് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശത്ത് കഴിയുന്ന ബാലരാമപുരം തേമ്പാമുട്ടം വാറുവിളാകത്ത് കടയറ വീട്ടില്‍ പങ്കജാക്ഷന്‍ മകന്‍ പ്രണവ് കൃഷ്ണ (29) എന്ന യുവാവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ക്രിമിനല്‍ നടപടി ക്രമത്തിലെ അറസ്റ്റ് ഭയന്നുള്ള മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ വകുപ്പ് 438 ആണ് കോടതി വ്യാഖ്യാനിച്ചത്.
വിദേശ രാജ്യത്തിരുന്ന് മുന്‍കൂര്‍ ജാമ്യത്തിന്റെ ആഡംബരം ആസ്വദിക്കാനാവില്ല. ജാമ്യ ഉത്തരവും കരസ്ഥമാക്കി തോന്നുമ്പോള്‍ ഇന്ത്യയില്‍ വന്ന് ജാമ്യ ഉത്തരവും കാണിച്ച് പോകാമെന്ന് കരുതണ്ടന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്നയാള്‍ക്ക് മാത്രമേ മുന്‍കൂര്‍ ജാമ്യത്തിന് ഇന്ത്യയിലെ കോടതിയില്‍ അപേക്ഷിക്കാനര്‍ഹതയുള്ളുവെന്നും ജില്ലാ കോടതി വ്യക്തമാക്കി. ജാമ്യമനുവദിച്ചാല്‍ ഇന്ത്യ വിടരുതെന്ന കണ്ടീഷന്‍ എങ്ങനെ എഴുതുമെന്നും കോടതി ചോദിച്ചു.വിദേശ രാജ്യത്തിരുന്ന് ഇന്ത്യന്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.
2021 ഏപ്രില്‍ 25 മുതല്‍ ഒക്ടോബര്‍ 5 വരെ വിവിധ തീയതികളിലായി വിദേശ രാജ്യത്തിരുന്ന് പ്രതി സ്മാര്‍ട്ടു ഫോണില്‍ ലഭ്യമായ ' വി ഒഐ പി കാള്‍ സര്‍വീസ് ' സാങ്കേതിക വിദ്യയുപയോഗിച്ച് തലസ്ഥാന ജില്ലയിലെ യുവതിയെ വിളിച്ച് ശല്യം ചെയ്യുകയും സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ സംസാരിച്ചു. കൂടാതെ പ്രതി മറ്റു വ്യക്തികളുടെ ഫോണ്‍ നമ്പരുകള്‍ ദുരുപയോഗം ചെയ്ത് യുവതിയെ വിളിച്ച് യുവതിക്ക് മാനസിക വേദനയുളവാക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് സൈബര്‍ ക്രൈം കേസ്.
അതേ സമയം പ്രതിക്ക് മറ്റു ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ആരോപണം കളവും കെട്ടിച്ചമച്ചതാണെന്നും മുന്‍കൂര്‍ ജാമ്യമനുവദിക്കണമെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് യുവാവിനെതിരെ കേസെടുത്തത്.
" f
https://www.facebook.com/Malayalivartha























