Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാവി തുലാസിലാകും... ഉന്നത പോലീസുദ്യോഗസ്ഥര്‍ മടിച്ചു നിന്നപ്പോഴും ആത്മവിശ്വാസം നല്‍കി ബാലചന്ദ്രകുമാറുമായി മുന്നോട്ടു നീങ്ങിയത് അന്വേഷണ സംഘം, രാമന്‍പിള്ള വക്കീലിന് മുമ്പില്‍ സാഷ്ടാംഗം വീണ് ദിലീപ്

04 FEBRUARY 2022 12:20 PM IST
മലയാളി വാര്‍ത്ത

ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാവി തുലാസിലാകും. ഉന്നത പോലീസുദ്യോഗസ്ഥര്‍ മടിച്ചു നിന്നപ്പോഴും ആത്മവിശ്വാസം നല്‍കി ബാലചന്ദ്രകുമാറുമായി മുന്നോട്ടു നീങ്ങിയത് അന്വേഷണ സംഘമാണ്.

എ.ഡി.ജി.പി എസ് ശ്രീജിത്തിന് പോലും കേസിന്റെ ഭാവിയില്‍ ആശങ്കയുണ്ട്. രാമന്‍പിള്ള വക്കീല്‍ ദിലീപിന് ഇപ്പോള്‍ ഈശ്വരനാണ്. അദ്ദേഹത്തിന് മുന്നില്‍ ദിലീപ് സാഷ്ടാംഗം നമസ്‌കരിക്കുന്നു.


അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്ന് പ്രോസിക്യൂഷന്‍ വാദം നടക്കും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റീസ് പി ഗോപിനാഥിന്റെ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസ് നിലനില്‍ക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു.

വധ ഗൂഡാലോചനയ്ക്ക് കൂടുതല്‍ തെളിവുകളുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ സ്ഥിതിക്ക് പ്രോസിക്യൂഷന്‍ കോടതിയില്‍ എന്ത് നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഇതില്‍ വധ ഗൂഡാലോചനാക്കേസിലെ പ്രതികളുടെ ശബ്ദ പരിശോധന നടത്തണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ആലുവ കോടതിയുടെ പരിഗണനയിലുമാണ്.



ഉദ്യോഗസ്ഥനെ ട്രക്കിടിപ്പിച്ച് കൊല്ലുമെന്ന് പറഞ്ഞതയും ദിലീപ് രക്ഷപ്പെടാന്‍ കള്ളം പറയുന്നതായും ബാലചന്ദ്ര കുമാര്‍ വെളിപെടുത്തി.ഇത്തരം വെളിപെടുത്തലുകളുടെയെല്ലാം ഭാവി കോടതിയുടെ കൈയിലാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ കൊല്ലാന്‍ ദിലീപ് അനൂപിന് നിര്‍ദ്ദേശം നല്‍കുന്നതിന്റെ റെക്കോര്‍ഡ് തന്റെ കൈവശമുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഇന്നലെ വെളിപ്പെടുത്തി. ആ ശബ്ദസന്ദേശം താന്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ആ ശബ്ദസംഭാഷണം താന്‍ പുറത്തുവിടുമെന്നും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.



ബൈജു പൗലോസിനെ ട്രക്കിടിച്ച് കൊലപ്പെടുത്തണമെന്നാണ് ദിലീപ് കൊടുത്ത നിര്‍ദേശം. ദിലീപ് രക്ഷപ്പെടാനാണ് ഈ കള്ളങ്ങളെല്ലാം പറയുന്നത്. കേസ് ജയിക്കുമെന്ന പൂര്‍ണ വിശ്വാസം തനിക്കുണ്ട്. താന്‍ ഗൂഢാലോചന നടത്തിയെങ്കില്‍ അതിന്റെ തെളിവ് ദിലീപ് പുറത്തുവിടട്ടേയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

എന്നാല്‍ ദിലീപിന്റെ അഭിഭാഷകരുടെ വാദം മറ്റൊരുതരത്തിലാണ് .

ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രം വിശ്വസിച്ച് മുന്നോട്ട് പോകരുെതെന്നാണ് ദിലീപ് വാദിക്കുന്നത്. എഫ്‌ഐആര്‍ ഇടാന്‍ വേണ്ടി പൊലീസ് ബാലചന്ദ്രകുമാറിന്റെ പുതിയ സ്റ്റേറ്റ്‌മെന്റ് എടുക്കുകയായിരുന്നുവെന്ന് ദിലീപ് വാദിച്ചു. ചില 161 സ്റ്റേറ്റ്‌മെന്റുകള്‍ വിശ്വാസത്തില്‍ എടുക്കരുത് എന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.



എ വി ജോര്‍ജിന്റെ വീഡിയോ കണ്ടിട്ടാണ് ദിലീപ്, 'നിങ്ങള്‍ അനുഭവിക്കും' എന്ന് പറഞ്ഞതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. പക്ഷേ അന്ന് എവി ജോര്‍ജ് അന്വേഷണം സംഘത്തിലില്ലെന്നും ദിലീപ് വാദിച്ചു. സോജന്‍ ,സുദര്‍ശന്‍ എന്നിവര്‍ക്ക് നല്ല ശിക്ഷ ആയിരിക്കും കിട്ടുന്നത് എന്നും ദിലീപ് പറഞ്ഞതായി മൊഴിയില്‍ ഉണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മുമ്പ് പറഞ്ഞതിലും ഇപ്പോള്‍ പറയുന്നതിലും വൈരുദ്ധ്യമുണ്ടെന്നാണ് വാദം. ഇതെല്ലാം നിര്‍ണായക വാദങ്ങളാണ് .

കെ.രാമന്‍പിള്ളയുടെ മുന്നില്‍ ഹൈക്കോടതി പോലും കണ്‍ ഫ്യൂഷനിലാണ്. അത്രമേല്‍ ശക്തമാണ് രാമന്‍പിള്ളയുടെ വാദം. വിധി നീണ്ടുപോകാനുള്ള കാരണവും ഇതുതന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (51 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends