ആ പറഞ്ഞ സ്ത്രീയാരാണ്, എന്തിന് അങ്ങനെ പറഞ്ഞു തുടങ്ങിയ ചോദ്യങ്ങൾക്ക് ദിലീപ് ഉത്തരം പറയേണ്ടി വരും... ഇതോടെ ദിലീപിന്റെ പ്രിയപ്പെട്ട മാഡം പുറത്തേക്ക് വരും. ഇതിന്റെ അങ്കലാപ്പിലാണ് ദിലീപ്... അതുകൊണ്ടാണ് തുടരന്വേഷണത്തെ ദിലീപ് എതിര്‍ക്കുന്നതും ഒരിക്കലും നില്‍ക്കാത്ത ഹര്‍ജികളുമായി ഓടുന്നതെന്ന് ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസില്‍ തുടരന്വേഷണം നടത്തിയത്. അതിനാല്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു ആവിശ്യം. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഈ കേസിലെ തുടര്‍അന്വേഷണത്തെ ദിലീപ് എതിര്‍ക്കുന്നതിന്റെ കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍.
തുടര്‍അന്വേഷണം നടന്നാല്‍ കേസില്‍ പങ്കാളിത്തമുള്ള സ്ത്രീയെ തിരിച്ചറിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. കൂടാതെ കേസില്‍ തുടര്‍ അന്വേഷണം നടന്നാല്‍ സ്ത്രീ പങ്കാളിത്തം പുറത്തുവരുമെന്ന ദിലീപിന് അറിയാം. ഇനി പഴുതടച്ച അന്വേഷണം വരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്ത്രീ സാന്നിധ്യം പുറത്തുവന്നാല്‍ ദിലീപിന് അത് ബുദ്ധിമുട്ടാകും. മാഡത്തിന്റെ പങ്കാണ് പുറത്തുവരിക. മറ്റൊരു ആള്‍ക്ക് വേണ്ടി ചെയ്തതിന് ഞാന്‍ അനുഭവിക്കുന്നു എന്നാണ് ദിലീപ് പറഞ്ഞത്. തുടര്‍അന്വേഷണം നടന്നാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വരും.
ആ പറഞ്ഞ സ്ത്രീയാരാണ്, എന്തിന് അങ്ങനെ പറഞ്ഞു തുടങ്ങിയ ചോദ്യങ്ങൾക്ക് . ഇതോടെ മാഡം പുറത്തേക്ക് വരും. ഇതിന്റെ അങ്കലാപ്പിലാണ് ദിലീപ്. അതുകൊണ്ടാണ് തുടര്‍അന്വേഷണത്തെ ദിലീപ് എതിര്‍ക്കുന്നതും ഒരിക്കലും നില്‍ക്കാത്ത ഹര്‍ജികളുമായി ഓടുന്നതും.'മാഡം ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീ'
നടിയെ ആക്രമിച്ച കേസിലെ മാഡം എന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അവരെ സംരക്ഷിക്കാന്‍ ശ്രമിച്ച് താന്‍ അകത്തായി എന്ന തരത്തില്‍ ദിലീപ് സംസാരിക്കുന്ന ഓഡിയോയും ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ടിരുന്നു.
ഈ ഓഡിയോയില്‍ പറയുന്നവരാണ് മാഡമെന്നാണ് സൂചന. എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാന്‍ ദിലീപ് തയ്യാറാവില്ലെന്ന സൂചനയും ഓഡിയോ നല്‍കുന്നുണ്ട്. കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അവര്‍ ജയിലില്‍ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമാകുന്നതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. ''മാഡമെന്ന പേര് പള്‍സര്‍ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോള്‍ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു.
അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവര്‍ ജയിലില്‍ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്.''
ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha
























