കർണാടകയിലെ സർക്കാർ കോളേജിൽ നിന്നും ഹിജാബ് ധരിച്ച പെൺ കുട്ടികളെ പുറത്താക്കുന്നത് തുടരുകയാണ്; പരീക്ഷക്ക് വെറും രണ്ട് മാസം അവശേഷിക്കുമ്പോഴാണ് ഈ കടുംകൈ എന്നോർക്കണം; . ഈ പച്ചയായ ഫാസിസത്തെ പിന്തുണക്കാൻ കേരളത്തിലും 'പുരോഗമനത്തിന്റെ' ലേബലിൽ ആളുണ്ടെന്നതാണ് ദുഃഖകരം; സ്ത്രീ വിമോചകരുടെ പുറം ചട്ടയിൽ ഒളിച്ചിരിക്കാതെ താൻ സംഘിയാണെന്ന് തുറന്നു പറയുനുള്ള ധൈര്യം കാണിക്കണമെന്ന് ഫാത്തിമ താഹ്‌ലിയ

കർണാടകയിലെ സർക്കാർ കോളേജിൽ നിന്നും ഹിജാബ് ധരിച്ച പെൺ കുട്ടികളെ പുറത്താക്കുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹ്‌ലിയ. അവരുടെ വാക്കുകൾ ഇങ്ങനെ; കർണാടകയിലെ സർക്കാർ കോളേജിൽ നിന്നും ഹിജാബ് ധരിച്ച പെണ്കുട്ടികളെ പുറത്താക്കുന്നത് തുടരുകയാണ്. പരീക്ഷക്ക് വെറും രണ്ട് മാസം അവശേഷിക്കുമ്പോഴാണ് ഈ കടുംകൈ എന്നോർക്കണം.
മുസ്ലിങ്ങളുടെ സാംസ്‌ക്കാരിക ചിഹ്നങ്ങളെ തുടച്ചു നീക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണീ നീക്കം. ഈ പച്ചയായ ഫാസിസത്തെ പിന്തുണക്കാൻ കേരളത്തിലും 'പുരോഗമനത്തിന്റെ' ലേബലിൽ ആളുണ്ടെന്നതാണ് ദുഃഖകരം. ഹിജാബ് ധരിച്ചവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിന്റെ പേരാണോ പുരോഗമനം എന്നത്? ഹിജാബ് കാണുമ്പോൾ അസഹിഷ്ണുത തോന്നുന്നവർ ദയവ് ചെയ്ത് സ്ത്രീ വിമോചകരുടെ മൂടുപടം അണിയരുത്.
അധികാര പ്രയോഗത്തിലൂടെ ഹിജാബ്ധാരികളുടെ അവകാശങ്ങളെ റദ്ദ് ചെയ്യുന്നതിനെ പിന്തുണക്കുന്നവർ സ്ത്രീ വിമോചകരുടെ പുറം ചട്ടയിൽ ഒളിച്ചിരിക്കാതെ താൻ സംഘിയാണെന്ന് തുറന്നു പറയുനുള്ള ധൈര്യം കാണിക്കണമെന്നും ഫാത്തിമ പറഞ്ഞിരിക്കുന്നു. നേരത്തെ സേനയിൽ മതപരമായ വസ്ത്രം അനുവദിക്കില്ല എന്ന തീരുമാനത്തിലും ഫാത്തിമ തന്റെ അഭിപ്രായം അറിയിച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെ;
മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ്.പി.സി കേഡറ്റിന് തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്.
ഇന്ത്യൻ ആർമിയിൽ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരിൽ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യൻ ആർമിയിൽ. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്.പി.സിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല.
https://www.facebook.com/Malayalivartha
























