ഇനി വച്ച് പൊറുപ്പിക്കില്ല... ബിസിനസുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി നഗ്‌ന ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി ഭീഷണി; 38 ലക്ഷം തട്ടിയ യുവതി പിടിയില്‍; മലപ്പുറം സ്വദേശിയായ ബിസിനസുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തിയ യുവതി ചില്ലറക്കാരിയല്ല

മലപ്പുറം സ്വദേശിയായ ബിസിനസുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി നഗ്‌ന ചിത്രവും വീഡിയോയും പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന ഷിജി മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാരപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് 34കാരിയായ ഷിജി മോള്‍. ഷിജിമോളെ തൃക്കാക്കര പോലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
6 വര്‍ഷം മുമ്പ് സുഹൃത്തുവഴി പരിചയപ്പെട്ട യുവതിയെ കാക്കനാട് അമ്പാടിമൂലയിലെ ഫഌറ്റില്‍ 2021 സെപ്തംബറില്‍ പരാതിക്കാരന്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയം കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കി പരാതിക്കാരന്റെ നഗ്‌നചിത്രങ്ങളും വീഡിയോകളും യുവതി എടുക്കുകയും ചെയ്തിരുന്നു.
ഈ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലും യു ട്യൂബിലും പോസ്റ്റ് ചെയ്യുമെന്നും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യം വീട്ടുകാരെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. 2021 സെപ്തംബര്‍ മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 38 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് മലപ്പുറം സ്വദേശി പോലീസില്‍ പരാതിപ്പെട്ടത്.
എറണാകുളത്ത് എത്തിയപ്പോഴാണ് സുഹൃത്തുവഴി യുവതിയെ പരിചയപ്പെട്ടത്. അന്ന് വാങ്ങിയ ഫോണ്‍ നമ്പറിലേയ്ക്ക് വിളിച്ചപ്പോള്‍ യുവതി ക്ഷണിച്ചതനുസരിച്ചാണ് ഫഌറ്റില്‍ സന്ദര്‍ശനം നടത്തുന്നത്. രണ്ടു ദിവസത്തിനു ശേഷം പരാതിക്കാരനെ വിളിച്ച യുവതി, നഗ്‌നചിത്രങ്ങള്‍ തന്റെ പക്കല്‍ ഉണ്ടെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. 20 ലക്ഷത്തോളം രൂപ കൈക്കലാക്കിയശേഷം താന്‍ ഗര്‍ഭിണിയാണെന്നും ഇനി ഫഌറ്റില്‍ താമസിക്കാന്‍ കഴിയില്ലെന്നും വീട് വാങ്ങാന്‍ പണം വേണമെന്നും വിണ്ടും ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ നാട്ടിലേയ്ക്ക് വരുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതേത്തുടര്‍ന്ന്് പരാതിക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തൃക്കാക്കര എ.സി.പി പി.വി ബേബിയുടെ നിര്‍ദ്ദേശാനുസരണം, തൃക്കാക്കര സി.ഐ ആര്‍.ഷാബുവിന്റെ നേതൃത്വത്തില്‍, എസ്.ഐമാരായ അനീഷ്, വിഷ്ണു.വി.വി, റഫീഖ് എന്‍.ഐ, റോയ്.കെ.പുന്നൂസ്, എ.എസ്.ഐ ശിവകുമാര്‍, സി.പി.ഒ ജാബിര്‍, ഡബ്യു.സി.പി.ഒമാരായ ജയശ്രീ, ശബ്‌ന.ബി.കമല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ഷിജിയുടെ പാലച്ചുവടിലുളള ഫ്‌ലാറ്റിലെത്തിയ ബിസിനസുകാരനെ കെണിയില്‍പ്പെടുത്തി ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയായിരുന്നു. സോഫ്റ്റ് ഡ്രിങ്കില്‍ മയക്കുമരുന്ന് നല്‍കി മയക്കി ഇയാളെ നഗ്‌നനാക്കിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിസിനസ്സുകാരനില്‍ നിന്ന് വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപയാണ് ഷിജി മോള്‍ തട്ടിയെടുത്തത്. ഇനിയും പണം വേണമെന്ന ഭീഷണി തുടര്‍ന്നപ്പോഴാണ് ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടത്.
ഷിജി ക്ഷണിച്ചത് പ്രകാരമാണ് ബിസിനസ്സുകാരന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്‌ലാറ്റിലെത്തിയത്. ഇവര്‍ ഇടക്കിടെ ബിസിനസ്സുകാരനുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. പിന്നീടാണ് കയ്യില്‍ തന്റെ നഗ്‌ന ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നാണ് ആ ഫോണ്‍ കോളില്‍ അവര്‍ ബിസിനസുകാരനോട് പറഞ്ഞത്. പിന്നാലെ ഭീഷണിയുമെത്തി.
നാണക്കേടിലായ ബിസിനസുകാരന്‍ രണ്ടും കല്‍പ്പിച്ചാണ് പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിസിനസുകാരനില്‍ നിന്നും യുവതി പണം തട്ടിയതായി കണ്ടെത്തി. തുടര്‍ന്നാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha
























