ലതാ മങ്കേഷ്‌കറിന്റെ വിയോഗം സംഗീതലോകത്തിലെ ഒരുയുഗത്തിന് അന്ത്യം കുറിക്കുന്നു! സ്വരമാധുര്യത്തിന്റെ രാജ്ഞി, കാലങ്ങളോളം ആ ശബ്ദം ജനഹൃദയങ്ങളില്‍ ജീവിക്കും: ലതാ മങ്കേഷ്‌കറിന് ആദരവര്‍പ്പിച്ച് പാകിസ്താന്‍

ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പാകിസ്താനും. ലത മങ്കേഷ്‌കറുടെ ശബ്ദത്തിന്റെ മാന്ത്രികത എന്നും നിലനില്‍ക്കുമെന്ന് പാകിസ്താന്‍ വിവര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി കുറിച്ചു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ മന്ത്രിസഭാംഗമാണ് ചൗധരി. ഇന്ന് രാവിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ലത മങ്കേഷ്‌കറിന്റെ അന്ത്യം.
ഫവാദ് ചൗധരിയുടെ വാക്കുകള്‍ ഇങ്ങനെ 'ലതാ മങ്കേഷ്‌കറിന്റെ വിയോഗം സംഗീതലോകത്തിലെ ഒരുയുഗത്തിന് അന്ത്യം കുറിക്കുന്നു. പതിറ്റാണ്ടുകളോളം സംഗീത ലോകത്തെ ലതാമങ്കേഷ്‌കര്‍ ഭരിച്ചു. ലതമങ്കേഷ്‌കറുടെ സ്വരത്തിന്റെ മാന്ത്രികത ലോകത്ത് എന്നും നിലനില്‍ക്കും. ഉറുദു സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നിടത്തെല്ലാം ലതാ മങ്കേഷ്‌കറിനോട് വിടപറയുന്നവരുടെ തിരക്കാണ്' ചൗധരി ട്വിറ്ററില്‍ കുറിച്ചു. ഉറുദുവിലായിരുന്നു ചൗധരിയുടെ ട്വീറ്റ്.
പാകിസ്താനിലെ സര്‍ക്കാര്‍ ടെലിവിഷന്‍ ചാലനിലും ലത മങ്കേഷ്‌കറിന്റെ ഗാനങ്ങള്‍ സംപ്രേക്ഷണം ചെയ്തു. ലത മങ്കേഷ്‌കറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധി പേരാണ് എത്തിയത്. അതിര്‍ത്തി കടന്നും ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നിരവധി പേരെത്തി. കൊറോണ ബാധിച്ച് കഴിഞ്ഞ ഒരുമാസത്തിലേറെയായി ചികിത്സയില്‍ കഴിയവെയാണ് ലതമങ്കേഷ്‌കറുടെ മരണം. സംസ്‌കാരം ഇന്ന് വൈകുന്നേരും ശിവജി പാര്‍ക്കില്‍ നടക്കും.
https://www.facebook.com/Malayalivartha
























