കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടി, അംഗീകരിക്കില്ലെന്ന് ലാബ് ഉടമകളുടെ സംഘടന

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ലാബ് ഉടമകളുടെ സംഘടന . പുതുക്കിയ നിരക്കുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത് . ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് 500 രൂപയും, ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും തുടരണം എന്നതാണ് ആവശ്യം.കൂടാതെ ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കും. പ്രതിഷേധ സൂചകമായി 14ാം തിയതി ഡി.എം.ഒ ഓഫീസ് ഉപരോധിക്കുമെന്ന് സംഘടന അറിയിച്ചു.
https://www.facebook.com/Malayalivartha