തുമ്പ കടപ്പുറത്ത് കരയ്ക്കടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്ത് പൊങ്ങി; കടലിലേക്ക് തിരിച്ചു പോവാനാവാതെയായിരുന്നു സ്രാവ് ചത്തത്

തുമ്പ കടപ്പുറത്ത് കരയ്ക്കടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്ത് പൊങ്ങി. കടലിലേക്ക് തിരിച്ചുപോവാനാവാതെയായിരുന്നു കൂറ്റന്‍ സ്രാവ് ചത്തത്. വലയില്‍ കുരുങ്ങി കരയിലെത്തിയ സ്രാവിനെ തിരിച്ച് വിടാന്‍ മല്‍സ്യത്തൊഴിലാളികള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചു. പക്ഷേ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ചത്ത സ്രാവിനെ തീരത്ത് തന്നെ കുഴിച്ചിടാനുള്ള തയാറെടുപ്പിലാണ് മല്‍സ്യത്തൊഴിലാളികള്‍ ഇപ്പോൾ ഉള്ളത്. കൂറ്റൻ സ്രാവായിരുന്നു ചത്തത്. ഇന്ന് അവധി ദിവസമായതിനാൽ സ്രാവിനെ കാണാൻ നിരവധി ആൾക്കാർ എത്തിയിരുന്നു.
https://www.facebook.com/Malayalivartha