പാലക്കാട് ചേറാട് മലയുടെ മുകളില്‍ വീണ്ടും ആളുകളുടെ സാന്നിദ്ധ്യം; രാത്രിയില്‍ മലമുകളില്‍നിന്ന് ലൈറ്റുകള്‍ തെളിയുന്നതായി നാട്ടുകാര്‍; സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി

ബാബുവിനെ അതിസാഹസികമായി രക്ഷിച്ചെടുത്തതിന്റെ ചൂടാറും മുന്‍പ് ജില്ലയില്‍ വീണ്ടും അനധികൃത മലകയറ്റം. ചേറാട് മലയുടെ മുകളില്‍ വീണ്ടും ആളുകളുടെ സാന്നിദ്ധ്യം കണ്ടെത്തി. രാത്രിയില്‍ മലമുകളില്‍നിന്ന് ലൈറ്റുകള്‍ തെളിയുന്നതായി നാട്ടുകാര്‍ അറിയിച്ചു. രണ്ട് പേരാണ് മലയുടെ മുകളില്‍ ഉള്ളതെന്നാണ് കരുതുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മലകയറി കുടുങ്ങിയവരെ രക്ഷിക്കാന്‍ നടപടികള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha