കോവിഡ് ബാധിച്ച ശേഷം ശാരീരിക അസ്വാസ്ഥ്യങ്ങള്‍, അച്ഛനും.. ശാരീരിക വൈകല്യമുള്ള മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം ആറ്റിങ്ങലില്‍ അച്ഛനെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കൊടുമണ്‍ മേല്‍ കോണത്ത് വിളയില്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ (61), മകന്‍ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന അജിത്ത് (26) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം എന്താണെന്നത് വ്യക്തമല്ല.കോവിഡ് ബാധിച്ച് അതിനുശേഷം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ശാരീരിക വൈകല്യമുള്ള വ്യക്തിയാണ് മരണപ്പെട്ട അജിത്ത്. ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















