ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം മല കയറിയ യുവതി ആര് ?യുവതിയുടെ പ്രായം 30 നു മുകളിൽ ഉണ്ടാവില്ലെന്നും സോഷ്യൽ മീഡിയ..ഒടുവിൽ തെളിവുകൾ പുറത്ത്..

തെലുങ്ക് സൂപ്പർതാരവും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം യുവതിയും ദർശനം നടത്തിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ചിരഞ്ജീവിക്കും ഭാര്യയ്ക്കുമൊപ്പം ആരായിരുന്നു ശബരിമല ദർശനം നടത്തിയത് എന്നാണ് സോഷ്യൽ മീഡിയയിലെ അന്വേഷണം നടന്നത്. ശബരിമലയിൽ നിൽക്കുന്ന ഫോട്ടോയിൽ യുവതിയുടെ പ്രായം 30 നു മുകളിൽ ഉണ്ടാവില്ലെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടു.ഇതോടെ വിവാദങ്ങൾ തലപൊക്കുകയും ചെയ്തു .
എന്നാൽ ഇപ്പോളിതാ സൂപ്പർതാരവും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം യുവതിയും ദർശനം നടത്തിയെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് വിശദീകരണം വന്നിരിക്കുകയാണ് . ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയുടെ ഫോട്ടോയാണ് തെറ്റായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇവർക്ക് 55 വയസ്സ് ഉണ്ട്. 1966 ജൂലൈ 26 ആണ് ഇവരുടെ ജനന തീയതി.
മധുമതി ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി എന്നിവർക്കൊപ്പം 13ന് രാവിലെയാണ് ശബരിമല ദര്‍ശനം നടത്തിയത്. വിഷയത്തില്‍ മധുമതിയുടെ മകന്‍ അവിനാശ് ചുക്കാപ്പള്ളിയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
2017 ൽ ശബരിമലയിലെ സ്വര്‍ണ കൊടിമരം വഴിപാടായി നല്‍കിയ കുടുംബം മുന്‍പ് പലതവണ ദര്‍ശനം നടത്തിയിട്ടുണ്ട്. സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസ് സ്വന്തം ചെലവില്‍ നവീകരിച്ചു കൊടുക്കാമെന്നും സംഘം ദേവസ്വം ബോര്‍ഡിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 12 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കി കൊണ്ടുള്ള ചരിത്രവിധി സുപ്രീം കോടതി 2018 സപ്തംബര്‍ 28 ന് പുറപ്പെടുവിക്കുന്നത്.
സ്ത്രീപ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള എല്ലാ വാദപ്രതിവാദങ്ങളും ഇഴകീറി പരിശോധിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ വിധി വന്നത്. പിന്നീട് അങ്ങോട്ട് കേരളം കണ്ടത് പ്രക്ഷോപ പരിപാടികളായിരുന്നു.
ശബരിമലയ്‌ക്കൊപ്പം 70 വര്‍ഷത്തിലേറെയായി പല പല വിവാദങ്ങളുണ്ടായിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ശബരി മല സ്ത്രീ പ്രവേശവന വിധിയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ആളി കത്തിയത്. വിശ്വാസ സംരക്ഷണമെന്ന പേരിൽ പ്രതിഷേധകർ നിലയ്ക്കലും പമ്പയിലും തമ്പടിച്ചു. വിധിയുടെ പശ്ചാത്തലത്തിൽ മലകയറാനെത്തിയ സ്ത്രീകളെയെല്ലാം പ്രതിഷേധക്കൂട്ടം ആക്രമിച്ചു.
മാധ്യമപ്രവർത്തകർക്കും പോലീസിനും നേരെ ഇക്കൂട്ടർ അക്രമം അഴിച്ചുവിട്ടു. ദർശനം നടത്താൻ എത്തിയ 50 വയസ് തികഞ്ഞ സ്ത്രീയെ പോലും പ്രതിഷേധക്കാർ ആക്രമിച്ചു.അക്രമം നടത്തിയ ആരെയും പോലീസ് പെറുതെ വിട്ടില്ല. എല്ലാവർക്കും എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ശബരിമല വിവാദം വോട്ടായി മാറുമെന്ന ബിജെപിയുടെ കണക്കു കൂട്ടൽ മാത്രം നടന്നില്ല. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിൽ പോലും ബിജെപിക്ക് കാലുകുത്താൻ ആയില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
https://www.facebook.com/Malayalivartha






















