നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 331 പവന്‍ സ്വര്‍ണം കസ്റ്റംസ് പിടികൂടി; സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട.331 പവന്‍ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണത്തിന് ഒരു കോടിയോളം രൂപ വിലവരും. ഷാര്‍ജയില്‍ നിന്ന് വന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. കസ്റ്റംസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ചെറുതുരുത്തി സ്വദേശിനി ഉള്‍പ്പെടെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്. എയര്‍ ഏഷ്യയുടെയും എയര്‍ അറേബ്യയുടെയും വിമാനത്തിലാണ് ഇവര്‍ എത്തിയത് .
https://www.facebook.com/Malayalivartha






















