കോടികളുടെ നഷ്ടമാണ് ബോർഡിനുണ്ടായത്; വൈദ്യതി ചാർജ് വർദ്ധിപ്പിച്ച്, അത് സാധാരണക്കാരന്റെ തലയിൽ കെട്ടിവച്ചാണ് ഈ നഷ്ടം നികത്താൻ പോകുന്നത്; വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്നാവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്നാവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണം . ഹൈഡൽ ടൂറിസത്തിന്റെ മറവിൽ KSEB യുടെ ഏക്കറ് കണക്കിന് ഭൂമി CPM നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് പാട്ടത്തിന് നൽകുകയായിരുന്നു.
ഇടുക്കിയിൽ നിന്നുള്ള മന്ത്രി എം.എം മണിയുടെ കാലത്താണ് ഇടപാടുകളെല്ലാം നടന്നത്. ഫുൾ ബോർഡോ റഗുലേറ്ററി കമ്മിഷനോ അറിയാതെയുള്ള നിയമനങ്ങൾ, സർക്കാരിന്റെ അനുമതിയില്ലാത്ത വേതന പരിഷ്കരണം തുടങ്ങി വൈദ്യതി ബോർഡ് വിളിക്കാൻ പോകുന്ന കരാറിന്റെ വിശദാംശങ്ങൾ എൻജിനീയർമാർ തന്നെ കരാറുകാർക്ക് ചോർത്തി കൊടുക്കുന്ന ഇടപാട് വരെയുണ്ട്.
ഇക്കാര്യം പുറത്ത് കൊണ്ട് വന്നത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല. വൈദ്യുതി ബോർഡ് ചെയർമാൻ തന്നെയാണ് ഗുരുതരമായ ഈ വിഷയങ്ങൾ പരസ്യമായി പറഞ്ഞത്. കോടികളുടെ നഷ്ടമാണ് ബോർഡിനുണ്ടായത്. വൈദ്യതി ചാർജ് വർദ്ധിപ്പിച്ച് , അത് സാധാരണക്കാരന്റെ തലയിൽ കെട്ടിവച്ചാണ് ഈ നഷ്ടം നികത്താൻ പോകുന്നത്.
KSEB ചെയർമാന്റെ ആരോപണങ്ങൾ വൈദ്യുതി മന്ത്രി നിഷേധിച്ചിട്ടില്ല. എന്നാൽ മുൻ മന്ത്രി എം.എം. മണി ഈ ആരോപണങ്ങളെ ഭയക്കുന്നു. ഇപ്പോഴത്തെ മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ എം.എം മണി വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്.
https://www.facebook.com/Malayalivartha






















