കെ എസ് ഇ ബി അഴിമതിയിൽ സമഗ്ര അന്വേഷണം വേണം; .മുൻ മന്ത്രി എം എം മണി വൈദ്യുതി ബോര്‍ഡില്‍ വലിയ അഴിമതിയാണ് നടത്തിയിട്ടുള്ളത്; ആരോപണവുമായി ബി ജെ പി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ

ദക്ഷിണാഫ്രിക്കയിൽ മണിക്കും സഹോദരനും സ്ഥലമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കെ എസ് ഇ ബിയിലെ തട്ടിപ്പ് ശരിയായ പകൽകൊള്ളയാണ്. മന്ത്രിക്കും ചെയർമാനും വൈദ്യുതി വകുപ്പിൽ സ്ഥാനമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സി.പി.എമ്മില്‍ നിന്നും നടപടി നേരിട്ട മുന്‍ എം.എല്‍.എ എസ് രാജേന്ദ്രനുമായുള്ള തര്‍ക്കം വീതംവെപ്പിന്റെ പേരിലായിരുന്നു. കെ.എസ്.ഇ.ബിയിലെ അഴിമതിയുമായി ഇതിന് ബന്ധമുണ്ട്.മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
കെ.റെയിൽ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കാൻ അനുവദിക്കില്ല.പ്രതിഷേധം ശക്ത്തമാക്കും.കെ. റെയിൽ പദ്ധതി ഹൈക്കോടതി ശരിയായി മനസ്സിലാക്കിയിട്ടുണ്ടോയെന്ന് ആശങ്കയുണ്ടെന്നും കെ സുരേന്ദ്രൻ കൊച്ചിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















