ഡീസല്‍ വില എണ്ണ കമ്പനികള്‍ കുത്തനെ കൂട്ടി.... കെ.എസ്.ആര്‍.ടി.സി യെ കൂടാതെ വൈദ്യുതി നിലയങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും വന്‍ തിരിച്ചടി

ഡീസല്‍ വില എണ്ണ കമ്പനികള്‍ കുത്തനെ കൂട്ടി.... കെ.എസ്.ആര്‍.ടി.സി യെ കൂടാതെ വൈദ്യുതി നിലയങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും വന്‍ തിരിച്ചടി.
കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിനുള്ള ഡീസല്‍ വില എണ്ണ കമ്പനികള്‍ കുത്തനെ കൂട്ടി. ലിറ്ററിന് 6.73 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും.
ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഡീസല്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള വിലയാണ് കൂട്ടിയത്. വൈദ്യുതി നിലയങ്ങള്‍, വ്യവസായശാലകള്‍ എന്നിവര്‍ക്കും വിലവര്‍ധന തിരിച്ചടിയാണ്.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ധനവില പൊതുവായി വര്‍ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ വര്‍ദ്ധനവ്. പുതിയ വിലപ്രകാരം ഒരു ലിറ്റര്‍ ഡീസലിന് 98.15 രൂപ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ളവര്‍ നല്‍കണം.
"
https://www.facebook.com/Malayalivartha