വെച്ചൂച്ചറയില്‍ ഭാര്യാമാതാവിനെ മരുമകന്‍ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി

മരുമകന്‍ ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി. വെച്ചൂച്ചിറ അഴുത ഉന്നതിയില്‍ ഉഷാമണി (54) ആണ് കൊല്ലപ്പെട്ടത്. മരുമകന്‍ സുനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കുടുംബ വഴക്കിനിടെയായിരുന്നു സംഭവം നടന്നത്. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴും സുനില്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. താന്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.
കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ സ്ഥിരം വഴക്കായിരുന്നു എന്ന് നാട്ടുകാരും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha