അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ച ശേഷം സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്ത് കേസ് കൊടുത്തെന്ന് വീരവാദം; മോഡല്‍ രശ്മി ആര്‍.നായർക്കെതിരെ കേസെടുത്ത് പോലീസ്; കേസിന് ബംഗളൂരുവിലെ കോണ്‍ഗ്രസ് എം.എല്‍.എയായ രാമലിംഗ റെഡ്ഢി സഹായിച്ചെന്ന് രശ്മി; രശ്മി നായര്‍ എന്നയാളെ തനിക്ക് അറിയില്ലെന്ന് രാമലിംഗ റെഡ്ഢി

അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ച ശേഷം സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്ത് മോഡല്‍ രശ്മി ആര്‍. നായരുടെ കള്ളകളി. ഒടുവിൽ കേസ് എടുത്ത് പോലീസ്. രശ്മിക്കെതിരെ കേസ് നല്‍കിയത് മലപ്പുറം വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമാണ് . ഇജാസ് തിരൂരങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് തന്റെ പേരില്‍ അശ്ലീല ചാറ്റ് വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ചുവെന്നാണ്.
അശ്ലീല ഭാഷയില്‍ ചാറ്റ് ചെയ്തെന്ന് പറഞ്ഞാണ് യുവാവിനെതിരെ രശ്മി സോഷ്യൽമീഡിയ വഴി ആരോപണം ഉന്നയിച്ചത്. ഇജാസിന്റെ ചാറ്റെന്ന പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുണ്ടാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.
സംഭവത്തില്‍ കര്‍ണാടക പൊലീസില്‍ പരാതി നല്‍കിയെന്നും രശ്മി പറഞ്ഞിരുന്നു. പരാതി നല്‍കാന്‍ ബംഗളൂരുവില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായ രാമലിംഗ റെഡ്ഢി സഹായിച്ചെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ രശ്മി നായര്‍ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തില്‍ ആര്‍ക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നുമായിരുന്നു രാമലിംഗ റെഡ്ഢി പറഞ്ഞത്.
https://www.facebook.com/Malayalivartha