സ്ത്രീ വിരുദ്ധപരാമര്‍ശം; സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എംഎസ്‌എഫ് ഹരിത സംസ്ഥാന നേതൃത്വം വനിതാ കമ്മീഷന് പരാതി നല്‍കി

സിപിഎം കമ്മിറ്റിയിലെ വനിതാ പ്രതിനിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ സ്ത്രീ വിരുദ്ധപരാമര്‍ശം നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എംഎസ്‌എഫ് ഹരിത സംസ്ഥാന നേതൃത്വം സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കി.
പ്രസിഡന്‍റ് ആയിഷ ബാനു പിഎച്ചാണ് പരാതി നല്‍കിയത്. വെള്ളിയാഴ്ച സിപിഎം സംസ്ഥാന സമിതി സംബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ വിവാദ പരാമര്‍ശം. സമിതിയിലെ സ്ത്രീ പ്രാതിനിധ്യം 50 ശതമാനമാക്കുന്നുണ്ടോയെന്ന ചോദ്യത്തിന് 'അമ്ബത് ശതമാനമോ?! നിങ്ങള്‍ ഈ കമ്മിറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ? അല്ല പ്രായോഗികമായ നിര്‍ദ്ദേശം കൊണ്ട് നടക്കുന്നതാണോ'യെന്ന് കോടിയേരി മറുപടി പറഞ്ഞുവെന്നും പരാതിയില്‍ പറഞ്ഞു.
ഈ സമയത്ത് കോടിയേരിയുടെ ശരീര ഭാഷ സ്ത്രീ വിരുദ്ധമായിരുന്നതും പരാമര്‍ശം കേട്ട പലരും പരിഹസിച്ച് ചിരിച്ചതും ദൃശ്യത്തില്‍ കാണാമെന്നും ചൂണ്ടിക്കാട്ടി. അതിനാല്‍ കേരളാ വനിതാ കമ്മീഷന്‍ ആക്‌ട് വകുപ്പ് 2(1) ല്‍ നിര്‍വചിച്ചിട്ടുള്ള അണ്‍ഫെയര്‍ പ്രാക്ടീസിന്റെ പരിധിയിലുള്ള കുറ്റത്തിന് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നേരത്തെ എംഎസ്‌എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹിലിയയും വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























