'പി.ടി. തോമസിന്റെ നിലപാടായിരുന്നു ശരി'; ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റി; എന്ത് വിലകൊടുത്തും കെ റെയില്‍ പദ്ധതി തടയും; കേരളത്തെ വലിയ കടക്കെണിയില്‍ തള്ളിയിടുന്നതാണ് പിണറായി വിജയന്റെ കെ റെയില്‍ പദ്ധതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പി.ടി. തോമസിന്റെ നിലപാടായിരുന്നു ശരി. അതില്‍ പശ്ചാത്തപിക്കുന്നു. അദ്ദേഹത്തിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതി എന്ത് വിലകൊടുത്തും തടയും. കേരളത്തെ വലിയ കടക്കെണിയില്‍ തള്ളിയിടുന്നതാണ് പിണറായി വിജയന്റെ കെ റെയില്‍ പദ്ധതിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. അതേസമയം, ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്‌എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിയത് നിഖില്‍ പൈലിയല്ലെന്നാണ് സുധാകരന്റെ വാദം. ജയിലില്‍ കിടക്കുന്നത് നിരപരാധികളാണ്. ധീരജിനെ നിഖില്‍ കുത്തുന്നത് ആരും കണ്ടിട്ടില്ല. കേസിന്റെ സത്യാവസ്ഥ പുറത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായിയുടെ ഭരണം നാടിനു വേണ്ടിയല്ല, കുടുംബത്തിന് വേണ്ടിയാണ്. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി തുരങ്കം വച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചെറുതല്ല. ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങള്‍ പരിഹരിക്കപ്പെടാതെ ഇന്നും നില്‍ക്കുന്നു. ബിജെപിക്കാര്‍ക്ക് നട്ടെല്ല് ഉണ്ടോ?. നിങ്ങളുടെ ഏജന്‍സി എടുത്ത കേസുകള്‍ എന്താണ് അന്വേഷിക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha























