മൂന്ന് വര്‍ഷം ലിവിംഗ് ടുഗദര്‍... യുവതി ഗര്‍ഭിണിയായതോടെ യുവാവ് മുങ്ങി; പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കി സബ് രജിസ്ട്രാര്‍ ഓഫീസില്‍ യുവതി വിവാഹത്തിനായി എത്തി; യുവാവ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്താതെ മുങ്ങി

മൂന്ന് വര്‍ഷം ലിവിംഗ് ടുഗദറിലായിരുന്ന യുവതി ഗര്‍ഭിണിയായതോടെ യുവാവ് മുങ്ങി. സംഭവത്തില്‍ അകലക്കുന്നം കാഞ്ഞിരമറ്റം പാറയില്‍ ഹരികൃഷ്ണനെയാണ് (24) അറസ്റ്റ് ചെയ്തത്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
മണ്ണുമാന്തിയന്ത്രം ഓപ്പറേറ്ററായ ഹരികൃഷ്ണന്‍ പീരുമേട് സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലായി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്നതിനിടെയാണ് ഹരികൃഷ്ണനുമായി പരിചയത്തിലാകുന്നത്. ഒടുവില്‍ വിവാഹം കഴിച്ചോളാമെന്ന് ഹരികൃഷ്ണന്‍ വാഗ്ദാനം നല്‍കി. തുടര്‍ന്ന് ഇരുവരും മൂന്ന് വര്‍ഷം ഒന്നിച്ച് ജീവിച്ചു. ഇതിനിടെ യുവതി ഗര്‍ഭിണിയായപ്പോള്‍ ഹരികൃഷ്ണന്‍ യുവതിയെ ഉപേക്ഷിച്ചു.
ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെങ്കിലും വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചു. എന്നാല്‍ നിരന്തരമായ പീഡനങ്ങളായിരുന്നു യുവതി നേരിട്ടത്. ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കി. പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെങ്കിലും ഇരുവരും തമ്മില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പതിവായി. ഇതോടെ യുവതി കുഞ്ഞിനോടൊത്ത് വണ്ടന്‍പാത ആശ്രമത്തിലും കല്ലറ മഹിളാ മന്ദിരത്തിലുമായി ജീവിച്ചു. ഇതിനിടെ യുവതിയെയും കുഞ്ഞിനെയും നോക്കിക്കോളാമെന്ന് ചൂണ്ടിക്കാട്ടി ഹരികൃഷ്ണന്‍ വീണ്ടുമെത്തി. കല്യാണം കഴിക്കാമെന്ന് പറഞ്ഞു. ഇതിനായി സബ്രജിസ്ട്രാര്‍ ഓഫീസില്‍ യുവതി എത്തിയെങ്കിലും ഹരികൃഷ്ണന്‍ വീണ്ടും കബളിപ്പിച്ചു. യുവതി വീണ്ടും പോലീസില്‍ പരാതി നല്‍കിയതോടെ ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























