ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ തായ്‌ലന്‍ഡ് പൊലീസ് അന്വേഷണം തുടങ്ങി; വോണിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു; ഓസ്ട്രേലിയന്‍ എംബസി പ്രതിനിധികളും സ്റ്റേഷനിലെത്തി

ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ സകലരും പകച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ തായ്‌ലന്‍ഡ് പൊലീസ് അന്വേഷണം തുടങ്ങി.വോണിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നുണ്ട് . ഓസ്ട്രേലിയന്‍ എംബസി പ്രതിനിധികളും സ്റ്റേഷനിലെത്തി. നിലവില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് തായ് പൊലീസ് വ്യക്തമാക്കി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസൻ വ്യക്തമാക്കി . എംസിജി സ്റ്റേഡിയത്തിലെ ഗാലറിക്ക് ഷെയ്ന്‍ വോണിന്റെ പേര് നല്‍കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനമായിരിക്കുകയാണ്.
വലിയൊരു ആഗ്രഹം പൂര്‍ത്തിയാകാതെയാണ് വോണ്‍ യാത്രയായത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷവും ഐപിഎല്ലിലും കമന്ററിയിലൂടെയും കഴിഞ്ഞ 15 വര്‍ഷവും ക്രിക്കറ്റിന്റെ ഭാഗമായിരുന്ന വോണിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടലോടെ കായികലോകം.
ഓസ്ട്രേലിയന്‍ താരത്തെ തായ്ലന്‍ഡിലെ ഹോ സമൂയിയിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസ്തംഭനം കാരണം മരിച്ചെന്നാണ് വിവരം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലെഗ് സ്പിന്നര്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ്.
15 വര്‍ഷം നീണ്ട കരിയറില്‍ 708 വിക്കറ്റുകളാണ് നേടിയത്. 145 ടെസ്റ്റുകളില്‍നിന്നാണ് നേട്ടം. ഓസ്ട്രേലിയക്കായി 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റും നേടി. 1999-ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ അംഗമാണ്. 11 ഏകദിന മത്സരങ്ങളില്‍ ഓസീസിനെ നയിച്ചു. മൂന്നുതവണ വിസ്ഡന്റെ മികച്ച താരമായി. ഇംഗ്ലണ്ടിനെതിരെ അഞ്ച് ആഷസ് വിജയങ്ങളിലും പങ്കാളിയായി.
https://www.facebook.com/Malayalivartha























