പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷാ ഫീസടയ്ക്കാന്‍ മുന്നുദിവസത്തെ സമയം മാത്രം... ആശങ്കയോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷാ ഫീസടയ്ക്കാന്‍ മുന്നുദിവസത്തെ സമയം മാത്രം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് തിരക്കുപിടിച്ച് ഉത്തരവിറക്കിയത് വിവാദത്തിലാകുന്നു. ഈ മാസം 11 നകം 240 രൂപ ഫീസടയ്ക്കണമെന്ന ഉത്തരവ് ഇന്നലെ ഉച്ചയ്ക്കാണ് ഇറക്കിയത്.
200 രൂപ എക്‌സാമിനേഷന്‍ ഫീസും 40 രൂപ സര്‍ട്ടിഫിക്കറ്റ് ഫീസുമാണ് അടയ്‌ക്കേണ്ടത്. 11 കഴിഞ്ഞാല്‍ 20 രൂപ ഫൈനോടു കൂടി ഈ മാസം 16 വരെയും അഞ്ചു രൂപ അഡീഷണല്‍ ഫൈന്‍ ചേര്‍ത്ത് 19 വരെയും 600 രൂപ സൂപ്പര്‍ ഫൈനോടെ 23 വരെയും അടയ്ക്കാം.
ജൂണ്‍ രണ്ടിനാണ് പ്‌ളസ് വണ്‍ പൊതു പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷയ്ക്കായി രണ്ടു മാസത്തിലധികം സമയം ഉള്ളപ്പോഴാണ് ഫീസടയ്ക്കാന്‍ വേണ്ടത്ര സമയം നല്‍കാതെ ഉത്തരവിറക്കിയത്. ഇതിനെതിരെ വിമര്‍ശനം ശക്തമായി. കുറഞ്ഞ സമയത്തിനുള്ളില്‍ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുന്നത് രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കും. തീയതി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു.
"
https://www.facebook.com/Malayalivartha























