Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..... ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികളെ ബംഗ്ലാദേശ് സ്വദേശികള്‍ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിക്ക് വധശിക്ഷയും ഇരട്ട ജീവപര്യന്തവും പിഴയും.... രണ്ടാം പ്രതിക്ക് മൂന്നു ജീവപര്യന്തവും പിഴയും

09 MARCH 2022 09:51 AM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയില്‍ വൃദ്ധദമ്പതികളെ ബംഗ്ലാദേശ് സ്വദേശികള്‍ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ലബിലു ഹസന് വധശിക്ഷയും ഇരട്ട ജീവപര്യന്തവും. രണ്ടാം പ്രതി ജൂവല്‍ ഹസന് മൂന്നു ജീവപര്യന്തമാണ് ശിക്ഷ. ഇരുവര്‍ക്കും നാലു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മാവേലിക്കര അഡി. ജില്ലാ കോടതി- 2 ജഡ്ജി കെന്നത്ത് ജോര്‍ജാണ് ഉത്തരവിട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും 110 പേജുള്ള വിധി ന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.

ചെങ്ങന്നൂര്‍ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (കുഞ്ഞുമോന്‍, -76), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (ലില്ലി-, 68) എന്നിവരെ 2019 നവംബര്‍ 11 ന് ബംഗ്ലാദേശികളായ ലബിലു ഹസന്‍ (39), ജൂവല്‍ ഹസന്‍ (24) എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

 


കൊലചെയ്യുമ്പോള്‍ രണ്ടാം പ്രതി ജൂവല്‍ ഹസന്റെ പ്രായം കണക്കിലെടുത്താണ് തൂക്കുകയറില്‍ നിന്ന് ഒഴിവായത്. പിഴത്തുക കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളായ ബിന്ദു റെജുവിനും ബിപു ചെറിയാനും പ്രതികള്‍ നല്‍കണം. ബിന്ദു കേസിലെ 48-ാം സാക്ഷിയും ബിപു 53-ാം സാക്ഷിയുമാണ്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം വീതം അധികതടവും പ്രതികള്‍ അനുഭവിക്കണം.

അതേസമയം മാവേലിക്കര കോടതിയുടെ ചരിത്രത്തിലെ സുപ്രധാന വിധികളിലൊന്നാണ് അഡീ. ജില്ലാ കോടതി- 2 ജഡ്ജി കെന്നത്ത് ജോര്‍ജ് പ്രസ്താവിച്ചത്. ഏലിക്കുട്ടിയെ കൊന്നത് ഏറ്റവും ക്രൂരവും പ്രാകൃതവുമായ രീതിയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

മണ്‍വെട്ടിയ്ക്ക് പറമ്പു കിളയ്ക്കുന്നത് പോലെയാണ് ഏലിക്കുട്ടിയുടെ മുഖം വെട്ടിപ്പൊളിച്ചത്. അതിക്രൂര മനസുള്ള ഒരാള്‍ക്കേ ഒരു സ്ത്രീയെ ഇത്ര ക്രൂരമായി കൊലപ്പെടുത്താന്‍ കഴിയൂ.



അണുകുടുംബങ്ങള്‍ക്കുള്ള ഒരു സന്ദേശമാകണം വിധി. മക്കള്‍ വിദേശത്തും പ്രായമായ മാതാപിതാക്കള്‍ നാട്ടില്‍ തനിച്ചും കഴിയുന്ന ഇത്തരം ധാരാളം കുടുംബങ്ങള്‍ സമൂഹത്തിലുണ്ട്.

പ്രതികള്‍ ഇന്ത്യയിലെത്തി 12 ദിവസത്തിനുള്ളിലാണ് കൊലപാതകം. കൊല്ലപ്പെട്ടവരുടെ ഭാഗത്തുനിന്ന് പ്രതികളോട് ശത്രുതയോ പ്രകോപനമോ ഉണ്ടായിരുന്നില്ല. 2012 മെയ് 31 ന് ശേഷം ഇതാദ്യമായാണ് ഇതേ കോടതിയില്‍ നിന്ന് ഒരു പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്.



2011 ഒക്ടോബര്‍ 24 ന് മാവേലിക്കര ഓലകെട്ടിയമ്പലത്തില്‍, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ കൊന്ന കേസില്‍ വിശ്വരാജ് എന്നയാളായിരുന്നു പ്രതി. ഇയാളുടെ വധശിക്ഷ പിന്നീട് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (18 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (29 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (35 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (54 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends