നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ല; സുധാകരന് സിപിഎം കൊടുത്ത ഭിക്ഷയാണ് അയാളുടെ ജീവിതം; വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്

വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി ഉയർത്തിയിരിക്കുകയാണ് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ല എന്നാണ് സിപിഎം നേതാവ് പറഞ്ഞത്. സുധാകരന് സിപിഎം കൊടുത്ത ഭിക്ഷയാണ് അയാളുടെ ജീവിതമെന്നുമായിരുന്നു നേതാവ് ഉയർത്തിയ വാദം. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു സി.വി.വര്‍ഗീസിന്റെ പ്രകോപന പ്രസംഗം നടന്നത്.
സിപിഎം എന്ന പാര്‍ട്ടിയുടെ കഴിവുകളെ സംബന്ധിച്ച് സുധാകരന്‍ എന്ന നേതാവിന് ധാരണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു . കെ.സുധാകരന്റെ ജീവന്‍ സിപിഎമ്മിന്റെ ഭിക്ഷയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. സുധാകരന്‍ എന്ന ഭിക്ഷാംദേഹിക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൊടുത്ത ഭിക്ഷയാണ് സുധാകരന്റെ ജീവന്‍ എന്നതില്‍ ഒരു തര്‍ക്കം വേണ്ടെന്നുമായിരുന്നു സി.വി.വര്‍ഗീസ് വ്യക്തമാക്കിയത് .
കഴിഞ്ഞ ദിവസം സുധാകരന്റെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതയ്‌ക്കെതിരായ യോഗം കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു. ഇതിന് മറുപടി എന്ന തരത്തിലാണ് സിപിഎം മറ്റൊരു പരിപാടി സംഘടിപ്പിച്ചത്.ഇടുക്കി എഞ്ചിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തിന് ശേഷം ജില്ലയില്‍ കോണ്‍ഗ്രസ്-സിപിഎം പോര് രൂക്ഷമായിരുന്നു.
കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകിരിച്ച് കെ. സുധാകരന്‍ പലതവണ രംഗത്തെത്തിയിരുന്നു. ഇതാണ് സിപിഎം നേതൃത്വത്തിന്‍റെ പ്രകോപനത്തിന് ഒരു കാരണം.ധീരജിന്റെ കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത കെ. സുധാകരന്‍ സിപിഎം നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങൾ നടത്തിയിരുന്നു. ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ എന്ന പേരില്‍ സിപിഎം ചെറുതോണിയില്‍ പ്രതിഷേധ സംഗമവും നടത്തിയിരുന്നു.ഈ പരിപാടിയിലാണ് സുധാകരന് ഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറി പ്രസംഗിച്ചത്.
എന്തായാലും സിപിഎം നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരത്തിലുള്ള കൊലവിളി പ്രസംഗം വൈകാതെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കും എന്ന കാര്യത്തിൽ സംശയമില്ല. അക്ഷരാർത്ഥത്തിൽ സിപിഎമ്മിന്റെ ഇത്തരത്തിലുള്ള കൊലവിളി പ്രസംഗം തിരിച്ചടിയാകുമോ എന്നതും ഉറ്റ് നോക്കേണ്ട കാര്യം തന്നെയാണ്. ഈ വിഷയത്തിൽ രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണവും ഇനി വരാൻ ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha
























