Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

തലവേദനയുമായി നിരന്തരം ആശുപത്രിയിലെത്തിയ പെൺകുട്ടിയോട് ഞാൻ വീണ്ടും ചോദിച്ചു എന്തേ ആരെയും കൂട്ടി വരാത്തത്; ഉത്തരം പതിവുപോലെ മൗനം! എപ്പോഴും ഫുൾസ്ലീവ് ടീഷർട്ടിൽ വരുന്ന പെൺകുട്ടിയുടെ ഇടതു കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ പോലുള്ള നാലഞ്ച് വരകൾ; കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ട പെൺകുട്ടി രണ്ടുതവണ ആത്മഹത്യാശ്രമം; വ്യക്തിപരമായ നിരാശയും പ്രൊഫഷണൽ പരാജയവും എല്ലാം കൂട്ടുനിന്നിട്ടുണ്ടാകണം; ഉക്രൈൻ ബിരുദധാരിയായ പെൺകുട്ടിയുടെ ജീവിതാവസ്ഥ വ്യക്തമാക്കി ഡോ. സുൽഫി നൂഹ്

09 MARCH 2022 12:53 PM IST
മലയാളി വാര്‍ത്ത

ഉക്രൈൻ ബിരുദധാരിയായ പെൺകുട്ടിയുടെ ജീവിതാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് ഡോ. സുൽഫി നൂഹ്.അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരു ഉക്രൈൻ ആത്മഹത്യ കുറിപ്പ് ഏതാനും വർഷങ്ങൾക്കു മുൻപാണ്. നിർത്താത്ത തലവേദനയുമായി നിരന്തരം ആശുപത്രിയിലെത്തിയ പെൺകുട്ടിയോട് ഞാൻ വീണ്ടും ചോദിച്ചു. എന്തേ ആരെയും കൂട്ടി വരാത്തത്. ഉത്തരം പതിവുപോലെ മൗനം!

തലവേദനയുടെ കൃത്യമായ കാരണം കണ്ടെത്താനാകാതെ ചില പരിശോധനകൾ കൂടി ഞാൻ ആവശ്യപ്പെട്ടു. ദന്തരോഗവിദഗ്ദ്ധനും നേത്രരോഗ വിദഗ്ധനും പ്രത്യേകിച്ച് ബുദ്ധിമുട്ടുകളില്ലായെന്ന് വിധിയെഴുതിയ ഒരു നോൺ സ്പെസിഫിക് തലവേദന. ആദ്യദിവസം മുതൽ ഒരു സൈക്യാട്രി കൺസൾട്ടേഷൻ അത്യാവശ്യമെന്ന് തോന്നൽ കൂടുതൽ കൂടുതൽ ശക്തമായി. അതും കൂടി മനസ്സിൽ കണ്ടാണ് വീട്ടിൽ നിന്നും ആരെയെങ്കിലും കൂട്ടി വരാൻ ആവശ്യപ്പെട്ടത്.

വീണ്ടും ഒറ്റയ്ക്കെത്തിയ പെൺകുട്ടിയോട് ഞാൻ കാര്യകാരണങ്ങൾ ഒന്നുകൂടി ചോദിച്ചു. ഒന്നും കണ്ടെത്താനായില്ലെങ്കിലും എപ്പോഴും ഫുൾസ്ലീവ് ടീഷർട്ടിൽ വരുന്ന പെൺകുട്ടിയുടെ ഇടതു കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ പോലുള്ള നാലഞ്ച് വരകൾ ഞാൻ ശ്രദ്ധിച്ചു. റ്റെൻടെടിവ് കട്സ് എന്നറിയപ്പെടുന്ന ഈ മുറിവുകൾ ആത്മഹത്യ ശ്രമത്തിനിടെ കിട്ടിയതെന്നുറപ്പ്. എങ്കിലും ഞാൻ വീണ്ടും ചോദിച്ചു.

"ഇതെന്താ"? ഒരു നിമിഷം പരിപൂർണ്ണ നിശബ്ദത. പെട്ടെന്ന് പെൺകുട്ടി പൊട്ടിക്കരയാൻ തുടങ്ങി. ഒരുതരത്തിൽ കുട്ടിയെ സമാധാനിപ്പിച്ചു. മെല്ലെമെല്ലെ പെൺകുട്ടി കഥയുടെ ചുരുളഴിച്ചു. ആദ്യത്തെ വാചകം തന്നെയെന്നെ ഞെട്ടിച്ചു. "പറഞ്ഞില്ലെന്നേയുള്ളൂ. ഞാൻ ഡോക്ടറാണ്". അതുകേട്ട് ഞാൻ ചെറുതായൊന്ന് ഞെട്ടിയെങ്കിലും പിന്നെ പറഞ്ഞ കഥകൾ എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല.
ഒരു ഉക്രയിൻ ബിരുദധാരി.

യുക്രൈൻ കോഴ്സ് കഴിഞ്ഞെങ്കിലും ഭാരതത്തിലെ ലൈസൻസിങ് പരീക്ഷയായ എഫ് എം ജി എഴുതുവാനുള്ള നിരന്തര ശ്രമം പരാജയപ്പെട്ട വിദ്യാർത്ഥിനി. പരീക്ഷ എഴുതാനായി ഡൽഹിയിലും തിരുവനന്തപുരത്തും പറന്നു നടക്കുന്നു. ഇത്തവണ അഞ്ചാം തവണയാണ് പരീക്ഷ എഴുതുന്നത്. വീണ്ടും വീണ്ടും പരീക്ഷ എഴുതുന്നു .വീണ്ടും വീണ്ടും തോൽക്കുന്നു. വലിയ തുക ലോണെടുത്ത് വലിയ പ്രതീക്ഷയോടെ ഡോക്ടറാക്കാൻ പറഞ്ഞു വിട്ട മാതാപിതാക്കൾ കടുത്ത നിരാശയിൽ.

കല്യാണ ആലോചനകൾ സ്വയംതട്ടിയെറിഞ്ഞ പെൺകുട്ടി ലൈസൻസ് പരീക്ഷ എഴുതി എടുക്കാനുള്ള ശ്രമം തുടർന്നു. കടുത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ട പെൺകുട്ടി രണ്ടുതവണ ആത്മഹത്യാശ്രമം വ്യക്തിപരമായ നിരാശയും പ്രൊഫഷണൽ പരാജയവും എല്ലാം കൂട്ടുനിന്നിട്ടുണ്ടാകണം. മാതാപിതാക്കളെ കണ്ടാലെ ചികിത്സ തുടരാൻ കഴിയൂയെന്ന് നിർബന്ധം പിടിച്ച ഞാൻ ഒരു തരത്തിൽ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. ആ കുട്ടി എന്ത് പിഴച്ചു.

എനിക്ക് ആർക്കിടെക്ട് ആകാനാണ് ഇഷ്ടമെന്ന് മാതാപിതാക്കളോട് ആയിരംവട്ടം പറഞ്ഞതായി കുട്ടി പറയുന്നു. കുറ്റവാളികൾ തീർച്ചയായും മാതാപിതാക്കൾ തന്നെയാണ് സമൂഹവും പിന്നെ കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്ന ചില റിക്രൂട്ടിങ് ഏജൻസികളും. ഈ സംഭവം നടക്കുമ്പോൾ നീറ്റ് പരീക്ഷ ആവശ്യമില്ലെന്നാണ് ഓർമ്മ. ഇപ്പോൾ നീറ്റ് പരീക്ഷയിൽ വെറും15 ശതമാനത്തിനടുത്ത് മാർക്ക് വാങ്ങിയാൽ (ഫിഫ്റ്റിയത്ത് പെർസെന്റെൽ)

പരീക്ഷ പാസാകും. പ്ലസ് ടു പരീക്ഷ പാസാകുന്ന എല്ലാ കുട്ടികളും നീറ്റിൽ ക്വാളിഫൈ ചെയ്യാതിരിക്കാൻ കഴിയില്ല. നീറ്റ് പരീക്ഷ പാസായി എന്ന ഒറ്റ കാരണം കൊണ്ട് ഇതുപോലെ പോലെ ആയിരക്കണക്കിന് കുട്ടികൾ കടുത്ത മനോവ്യഥയിൽ. തിരിച്ചറിയേണ്ടത് രക്ഷകർത്താക്കളും പൊതുസമൂഹം. വീണ്ടും വീണ്ടും ആത്മഹത്യാക്കുറിപ്പുകൾ ഉണ്ടാകാതിരിക്കട്ടെ. ഡോ സുൽഫി നൂഹു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (17 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (28 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (34 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (53 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends