Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം, സഭയില്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബാലഗോപാല്‍...അവലോകന റിപ്പോര്‍ട്ട് ഇല്ല; സതീശന്‍ ഇറങ്ങിയതോടെ മന്ത്രിയ്ക്ക് സ്പീക്കറുടെ താക്കീത്

11 MARCH 2022 11:14 AM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചു. എന്നാല്‍ ബജറ്റ് അവതരണത്തിനു മുമ്പുതന്നെ പ്രതിപക്ഷ നേതാവ് ധന മന്ത്രിക്കെതിരെ രംഗത്തെത്തി. 25 വര്‍ഷമായുള്ള ആ കീഴ് വഴക്കം ഇത്തവണ ലംഘിക്കപ്പെട്ടതാണ് വിഡി സതീഷന്‍ ചൂണ്ടിക്കാട്ടിയത്. ബജറ്റിന് മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കാത്ത നടപടി പ്രതിപക്ഷ നേതാവ് ക്രമ പ്രശ്നമായാണ് സഭയില്‍ ഉന്നയിച്ചത്. കേരള നിയമസഭയിലും പാര്‍ലമെന്റിലും പിന്തുടര്‍ന്നു വരുന്ന കീഴ്വഴക്കം അനുസരിച്ച് ഇക്കണോമിക് റിവ്യൂ/സര്‍വ്വേ ബജറ്റ് അവതരണത്തിന് മുന്‍പായി അംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്. എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇക്കണോമിക് റിവ്യൂ അംഗങ്ങള്‍ക്ക് വിതരണം ചെയ്തിട്ടില്ല എന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് സഭയില്‍ വ്യക്തമാക്കിയത്.

എന്നാല്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പ്രതിരോധിച്ചു. സാമ്പത്തിക സര്‍വെ സ്റ്റാറ്റിയൂട്ടറി രേഖയല്ല. സഭാ സമ്മേളനത്തില്‍ ഉണ്ടായ ഇടവേള കൊണ്ട് നേരത്തേ വയ്ക്കാനായില്ല. സഭയില്‍ വയ്ക്കുന്നതിനുമുന്‍പ് പുറത്തു ലഭ്യമാക്കുന്നതിനോടു ചെയറിനു യോജിപ്പില്ല. സാമ്പത്തിക റിപ്പോര്‍ട്ട് നിയമപരമായി സഭയില്‍ വയ്‌ക്കേണ്ട രേഖയല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

അതേസമയം തന്നെ എന്നാല്‍ രണ്ടാഴ്ച സഭ ചേരാത്തതു കൊണ്ടാണ് ഈ സാഹചര്യം ഉണ്ടായതെന്നും പുറത്ത് വിതരണം ചെയ്യുന്നത് സഭയില്‍ വച്ചിട്ടാണമെന്നുമുള്ളതു കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ രേഖ നേരത്തെ തയ്യാറായിരുന്നു. ബജറ്റിനൊപ്പം അംഗങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും സ്പീക്കര്‍ വിശദീകരിച്ചു. ഈ വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയില്ല. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ രീതികളെ ബാലാഗോപാല്‍ മാറ്റി മറിക്കുകയാണ്. കവിതയോ നോവലോ ഒന്നും ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ ഇല്ല. നേരിട്ട് കാര്യത്തിലേക്ക് കടന്നു. എല്ലാ പ്രശ്നത്തിനും കാരണം ആഗോള വല്‍ക്കരണമാണെന്നും പറഞ്ഞു വച്ചു. കേന്ദ്ര സര്‍ക്കാരിനേയും വെറുതെ വിട്ടില്ല. കേരളത്തെ വികസന കുതിപ്പിലേക്ക് എത്തിക്കുമെന്നാണ് ബാലഗോപാല്‍ സഭയ്ക്ക് നല്‍കുന്ന ഉറപ്പ്.

ഇക്കണോമിക് റിവ്യൂവിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ബജറ്റിനെ വിശകലനം ചെയ്യുമ്പോളാണ് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന നയസമീപനങ്ങളും മുന്‍ഗണനകളും സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് അനുഗുണമാണോ എന്ന് അംഗങ്ങള്‍ക്ക് വിലയിരുത്തുവാന്‍ സാധിക്കുന്നതെന്ന് ക്രമ പ്രശ്നത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നു. ബജറ്റ് അവതരണത്തിന് മുന്‍പുതന്നെ സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിയെപ്പറ്റി അംഗങ്ങള്‍ക്ക് വ്യക്തമായ ഒരു ബോധം ലഭിക്കുന്നതിനായി ബജറ്റ് അവതരിപ്പിക്കുന്ന ദിവസത്തിനു മുന്‍പ് ഇക്കണോമിക് റിവ്യൂ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു കൊണ്ട് 1996 ജൂലൈ 19ന് ബഹുമാനപ്പെട്ട ചെയര്‍ റൂളിങ് നല്‍കിയിട്ടുള്ളതാണ്. തുടര്‍ന്ന് കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി ഈ രീതി നമ്മുടെ നിയമസഭ പിന്തുടര്‍ന്നു വരികയുമാണ്. ബജറ്റിന് മുന്‍പുള്ള ദിവസം ഇക്കണോമിക് റിവ്യൂ സഭയില്‍ വെക്കുവാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ 2003, 2004, 2012 വര്‍ഷങ്ങളില്‍ ആയതു മുന്‍കൂട്ടി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന്റെ കലണ്ടര്‍ പ്രകാരം ബജറ്റ് അവതരണത്തിനു തൊട്ടുമുമ്പുള്ള ദിവസം സഭാസമ്മേളനം ചേരുന്നില്ല എന്ന കാര്യം സര്‍ക്കാരിന് മുന്‍കൂട്ടി ബോധ്യം ഉണ്ടായിട്ടും ഇക്കണോമിക് റിവ്യൂ നേരത്തെ സഭയില്‍ സമര്‍പ്പിക്കുന്നതിനോ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനോ നടപടി സ്വീകരിക്കാതിരുന്നത് ഉചിതമായില്ല. ഈ നടപടിയിലൂടെ സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെക്കുറിച്ചും ബജറ്റിലെ നയസമീപനങ്ങളുടെയും പരിപാടികളുടെയും മുന്‍ഗണനകളെ കുറിച്ചും ആരോഗ്യകരമായ ഒരു പ്രീ ബജറ്റ് ചര്‍ച്ച പൊതുസമൂഹത്തില്‍ ഉണ്ടാകാതിരുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

ആയതിനാല്‍ ബജറ്റ് അവതരണത്തിനു മുന്‍പ് ഇക്കണോമിക് റിവ്യൂ സഭയില്‍ സമര്‍പ്പിച്ച് അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതി കര്‍ശനമായി പിന്തുടരണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (27 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (32 minutes ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (40 minutes ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (43 minutes ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (49 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (50 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (1 hour ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (1 hour ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (5 hours ago)

Malayali Vartha Recommends