സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ വലയിലാക്കി, വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് അമ്പത്തിരണ്ടുകാരൻ, പതിനാലുകാരിയെ കൊണ്ടുപോയത് സിനിമയില്‍ സംവിധാന സഹായിയും സിനിമാക്കാരുമായി ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ച്, ഒളിവില്‍പ്പോയ പ്രതിയെ തമിഴ്നാട്ടിൽ നിന്ന് കൈയ്യോടെ പൊക്കി.....

സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. പെൺകുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് ചാത്തമംഗലം ചൂലൂര്‍ പുത്തന്‍പറമ്പത്ത് വീട്ടില്‍ വിനോദ്കുമാറിനെയാണ് (52) പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ സിനിമയില്‍ സംവിധാന സഹായിയാണെന്നും സിനിമാക്കാരുമായി ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ചാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ വീട്ടുകാരെയും പറഞ്ഞ് വശത്താക്കി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതിയെ തമിഴ്നാട് മധുരയിലെ കൊട്ടയമ്പട്ടിയിലെത്തിയാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളുടെ സഹായികളെക്കുറിച്ചും സമാനമായ കുറ്റകൃത്യങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















