പിസി അമേരിക്കയിൽ പോയപ്പോൾ വന്ന ആ ഫോൺ കാൾ; ദിലീപല്ല ആദ്യത്തെ പ്രതി ' അവരാണ് ' എല്ലാത്തിനെയും ചവിട്ടി പുറത്താക്കണം; സകല കള്ളങ്ങളും തൂത്തെറിഞ്ഞ് ആ രഹസ്യം പുറത്തേക്ക്

ദിലീപിനെതിരെ മറ്റൊരു നടുക്കുന്ന വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര രംഗത്ത്. അന്വേഷണ ഉഗ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസല്ല, നടി ആക്രമിക്കപ്പെട്ട കേസാണ് പ്രധാനമായും തെളിയേണ്ടതെന്നാണ് സംവിധായകന്‍ ബെജു കൊട്ടാരക്കര പറയുന്നത്. തെളിവ് നശിപ്പിക്കാന്‍ ഒന്നാമതായി കൂടെ നിന്നത് വക്കീലന്‍മാരാണ്.
രാമന്‍പിള്ള എന്ന വക്കീലിന്റെ ഓഫീസില്‍ വെച്ച് ഫോണുകള്‍ വീണ്ടും പരിശോധിക്കുന്നു. അതിന്റെ തെളിവുകളും പുറത്ത് വന്നില്ല. സത്യം പറഞ്ഞാല്‍ തെളിവ് നശിപ്പിച്ചതിന് വക്കീലന്‍മാരാണ് ആദ്യം പ്രതികളാവേണ്ടത്. അങ്ങനെയുണ്ടായില്ലെങ്കില്‍ ബാർ കൌണ്‍സില്‍ അവരെ പുറത്താക്കണം. അങ്ങനെയൊരു നിയമം ഇവിടെയുണ്ടല്ലോയെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാണിക്കുന്നു.ഈ പറയുന്ന കേസ് എന്നത് പൊലീസുകാരുടെ കാര്യമാണ്.
അവർ കേസ് രജിസ്റ്റർ ചെയ്യുകയും തെളിവുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. അവർ ചിലപ്പോള്‍ ജാമ്യം റദ്ദ് ചെയ്യാന്‍ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യും. അത് അവരുടെ കാര്യമാണ്. തുടരന്വേഷണത്തിന് എന്തായാലും ഇനിയും സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
റിപ്പോർട്ട് ഏപ്രില്‍ 15 ന് മുമ്പ് കൊടുത്താല്‍ മതിയല്ലോ. അതിനാല്‍ തന്നെ ഇനിയും തെളിവുകള്‍ കണ്ടെത്തുന്നതില്‍ എന്താണ് കുഴപ്പം. ഫോണില്‍ നിന്നോ, അതല്ല ഇനി ദിലീപിനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ ചോദ്യം ചെയ്തോ തെളിവുകള്‍ എടുക്കാമല്ലോ. 162 ഓളം തെളിവുകള്‍ ഇപ്പോള്‍ തന്നെ അവരുടെ കയ്യില്‍ ഉണ്ടെന്നാണ് പറയുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
ദിലീപ് വിരോധികള്‍, വിരോധികള്‍ എന്ന് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റക്കാര്യമാണ്. ഇത്രത്തോളം നീചമായ പ്രവർത്തി ചെയ്തുവെന്ന് ലോകം മുഴുവന്‍ വിശ്വസിക്കുന്ന, ഈ ഫോണിലെ വിവരങ്ങള്‍ കോടതിയെ പോലും വകവെയ്ക്കാതെ മായ്ച്ചു കളഞ്ഞ് കൊണ്ടു കൊടുത്ത ഇവരെയൊക്കെ പിടിച്ച് ഉമ്മ വെക്കണോ. അതാണോ ചെയ്യേണ്ടതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
കാര്യങ്ങള്‍ പറയുന്നവരെ വിരോധികള്‍ എന്ന് പറയുന്നതില്‍ കാര്യമില്ല. ദിലീപിനോട് ആർക്കാണ് ശത്രുതയുള്ളത്. പൊലീസിനോ എനിക്കോ നിങ്ങള്‍ക്കോ ശത്രുതയുണ്ടോ. ദിലീപ് ഇപ്പോള്‍ സ്വന്തമായി ശത്രുതക്കളെ ഉണ്ടാക്കിയെടുക്കുകയാണ്. താന്‍ തന്നെ കുഴിച്ച കുഴിയിലേക്ക് അയാള്‍ വീഴുകയാണ്. ഫോണുകള്‍ അയച്ചത് ഒരു വക്കീലിന്റെ അഡ്രസിലാണ്.
വാങ്ങാന്‍ പോയതാവട്ടെ 4 വക്കീലന്‍മാരുടെ കൂടെ ഇന്‍കം ടാക്സിലെ അസി. കമ്മീണറായിരിക്കെ അഴിമതി കേസ് നേരിട്ട വിന്‍സെന്റ് ചെല്ലൂരും കൂടെ പോയി. ഇവരൊക്കെ തമ്മില്‍ അടുത്ത ബന്ധമുണ്ട്. 2017 അവസാനം, 2018 ആദ്യം ഇവിടുന്ന് നമ്മുടെ ഒരു പഴയ എം എല്‍ എ അമേരിക്കയില്‍ പോയിരുന്നു. . ഈ എം എല്‍ എ അവിടുത്തെ എയർപോർട്ടില്‍ ഇറങ്ങിയപ്പോള്‍ അയാളെ കൊണ്ടുവരാന്‍ ചില മലയാളികളായിരുന്നു എത്തിയത്.
കാറില്‍ കയറിയപ്പോള്‍ "സാധനം കൊണ്ടു വന്നിട്ടില്ലേ ചേട്ടാ'' എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു കോളായിരുന്നു എം എല്‍ എയ്ക്ക് വന്നത്. ആ സാധനം ഐ ഫോണ്‍ ആണ്. ഇതെല്ലാം കാറിനകത്ത് ഉണ്ടായിരുന്ന ആള്‍ റെക്കോർഡ് ചെയ്തിട്ടുണ്ട്. ആ പോയ എം എല്‍ എ മറ്റാരുമല്ല. പിസി ജോർജ് എന്ന് പറയുന്ന എം എല്‍ എയാണ് ആ സമയത്ത് അമേരിക്കയില്‍ പോയത്.
ഫ്ലോറിഡയിലുള്ള ഒരു ഐടി വിദഗ്ധന്റെ വീട്ടില്‍ പോയി അദ്ദേഹം നാല് ദിവസം താമസിക്കുന്നു. കാറിലുള്‍പ്പടെ സംസാരിച്ചുകൊണ്ടിരുന്നത് ഐ ഫോണിനെക്കുറിച്ചു. അതില്‍ നിന്ന് ചില കാര്യങ്ങള്‍ എടുക്കുന്നതിനെ കുറിച്ചുമായിരുന്നു. ഇന്നലെ രാത്രിയാണ് ചില ഫോട്ടോസ് സഹിതം എനിക്ക് ഈ വിവരങ്ങള്‍ കിട്ടയതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















