പിണറായി ഇത്തവണ തേച്ചത് വികലാംഗരെ, ഇനിയും 30 ദിവസം കാത്തിക്കണമെന്ന്! പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരാനാണ് ശ്രമമെങ്കില്‍ വീണ്ടും കാണേണ്ടിവരും സഖാക്കളെ...!

സര്‍ക്കാര്‍ ജോലിയില്‍ സ്ഥിരനിയമനം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്ന ഭിന്നശേഷിക്കാര്‍ സമരം അവസാനിപ്പിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷം 30 ദിവസത്തിനുള്ളില്‍ ഒരു തീരുമാനം അറിയിക്കാമെന്ന് ഡെപ്യൂട്ടി കളക്ടര്‍ പ്രതിഷേധക്കാര്‍ക്ക് വാക്കാല്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ താത്കാലികമായി മടങ്ങിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ വാക്ക് തങ്ങള്‍ക്ക് പ്രതികൂലമാണെങ്കില്‍ 31ാം ദിവസം പുതിയ സമരമുറകളുമായി തങ്ങള്‍ രംഗത്ത് വരുമെന്നും പ്രതിഷേധക്കാര്‍ മലയാളിവാര്‍ത്തയോട് പ്രതികരിച്ചു.
സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ 22 ദിവസത്തോളമായി ഭിന്നശേഷിക്കാര്‍ നിരാഹാര സമരം നടത്തുകയായിരുന്നു. പതിനാല് ജില്ലയില്‍ നിന്നുമുള്ള ഭിന്നശേഷിക്കാരാണ് നീതിക്കായി പ്രതിഷേധ സമരം നടത്തിയിരുന്നത്.
നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒരു പരിഹാരം കണ്ടെത്തിത്തരാത്തതിനെ തുടര്‍ന്നായിരുന്നു സമരത്തിനിറങ്ങിയത്. അതേസയം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ തങ്ങളെ പരിഗണിച്ചിരുന്നു എന്നും പിണറായി സര്‍ക്കാര്‍ വന്നതോടെ തങ്ങളുടെ അവസ്ഥ വളരെ പരിതാപകരമായി എന്നും പ്രതിഷേധക്കാര്‍ മലയാളി വാര്‍ത്തയോട് പറയുകയും ചെയ്തു.
എന്തായാലും ജനപക്ഷത്തുണ്ടെന്ന് നിരന്തരം മുറവിളിക്കൂട്ടുന്ന സര്‍ക്കാര്‍ തങ്ങളുടെ കണ്ണുനീര്‍ തുടക്കുമെന്ന പ്രതീക്ഷയിലാണ് ഈ പാവങ്ങള്‍ തങ്ങളുടെ ജില്ലകളിലേക്ക് തിരികെ പോകുന്നത്. അവര്‍ പറയുന്നത് പോലെ വാക്കാല്‍ അല്ല മറിച്ച് പ്രവര്‍ത്തിയിലൂടെയാണ് സര്‍ക്കാര്‍ സഹായിക്കേണ്ടത്.
കൂടുതല്‍ അറിയാന്‍ വാര്‍ത്ത കാണൂ..
https://www.facebook.com/Malayalivartha