ഇന്ധന വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധന കൂടാതെ പിടിച്ചുനില്‍കാന്‍ കഴിയില്ല.... നിരക്ക് വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ് പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസ്സുടമകള്‍

ഇന്ധന വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധന കൂടാതെ പിടിച്ചുനില്‍കാന്‍ കഴിയില്ല.... നിരക്ക് വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ് പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസ്സുടമകള്‍.
മാസങ്ങളോളമായി നിരക്ക് വര്‍ധന നടപ്പില്‍ വരുത്തുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതുവരെ തീരുമാനമായിട്ടില്ല . ബസുകള്‍ എല്ലാം ഓടണമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള പശ്ചാത്തലം ഒരുക്കിത്തരുന്നില്ലെന്നുമാണ് ബസുടമകള്‍ ആരോപിക്കുന്നത്.
ഇന്ധന വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധന കൂടാതെ പിടിച്ചുനില്‍കാന്‍ കഴിയില്ലെന്നും ബസുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലും ഉണ്ടായില്ല. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് ബസ് നിരക്ക് പുതുക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യതയാണ് ഗതാഗതമന്ത്രി ആന്റണി രാജുവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുമതിയാണ് വൈകുന്നത്.
സ്വകാര്യ ബസ് സര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന പ്രദേശത്തേക്ക് സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തും. സ്വകാര്യ ബസ് സമരം നേരിടാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് ഉദ്ദേശം.
https://www.facebook.com/Malayalivartha