മകളും ചുങ്കം സ്വദേശിയായ യുവാവുമായുള്ള സൗഹൃദത്തെച്ചൊല്ലി വീട്ടില്‍ അസ്വാരസ്യം പതിവായി; വീട്ടുകാർ എതിർത്തിട്ടും സൗഹൃദത്തില്‍ നിന്ന് പിന്മാറിയില്ല... ജീവിക്കാൻ അനുവദിക്കാതെ മകളെയും കൂടെ കൂട്ടി ആത്മഹത്യ; നാട്ടുകാരുടെ ഇഷ്ട പൊതുപ്രവര്‍ത്തകനായ വിനീഷിനെ അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിൽ ജനം തടിച്ച് കൂടി.. ആർക്കും ആ നിമിഷം കണ്ടു നിൽക്കാനായില്ല; പലരും പൊട്ടിക്കരഞ്ഞു..

കഴിഞ്ഞ ദിവസമാണ് നാട്ടിലെ പ്രിയപ്പെട്ട നേതാവിന്റെയും മകളുടെയും ആത്മഹത്യയിൽ ഒന്നടങ്കം ഞെട്ടിയത്. ഇരുവരെയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോൾ നാട്ടുകാർക്ക് വിശ്വസിക്കാനായില്ല. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ വിനീഷിന്റെ സേവനമികവിനുകൂടി തെളിവായി അന്തിമോപചാരമര്‍പ്പിക്കാനെത്തിയ വന്‍ജനാവലി. ഇവരുടെ വീട്ടിലെ സ്ഥലപരിമിതി മൂലം, സമീപത്തെ ബന്ധുവീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തിയത്. വിനീഷിനെയും മകള്‍ പാര്‍വതിയെയും യാത്രയാക്കാന്‍ നാടൊന്നാകെ ചെമ്പന്‍കുഴിയിലെ കുരുവിക്കൂട്ടില്‍ വീട്ടിലെത്തിയിരുന്നു.
പാര്‍വതിക്ക് ചുങ്കം സ്വദേശിയായ യുവാവുമായുള്ള സൗഹൃദത്തെച്ചൊല്ലി വീട്ടില്‍ അസ്വാരസ്യം ഉണ്ടായിരുന്നു. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെ മകളെക്കൂട്ടി വിനീഷ് ആത്മഹത്യ ചെയ്‌തെന്നാണ് കരുതുന്നത്. വിനീഷ് ബി.ജെ.പി. മീനടം പഞ്ചായത്ത് ജനറല്‍സെക്രട്ടറിയും ഭാര്യ ദിവ്യ ബി.ജെ.പി. പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയുമാണ്. കോവിഡ് കാലത്തടക്കം സാമൂഹിക സേവനരംഗത്തെ നിറസാന്നിധ്യമായിരുന്നു വിനീഷ്. മീനടം മഞ്ഞാടി കേന്ദ്രമാക്കി ഭക്ഷ്യക്കിറ്റ് വിതരണം, വീടുകളില്‍ അണുനശീകരണം, ശവസംസ്‌കാരം തുടങ്ങിയവയ്ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. വീടില്ലാത്തയാള്‍ക്ക് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പുതിയ വീട് നിര്‍മിച്ചുനല്‍കാനുള്ള ഒരുക്കങ്ങളും നടന്നുവരുകയായിരുന്നു.
https://www.facebook.com/Malayalivartha