കോവിഡ് വ്യാപനത്തില്‍ നിന്ന് കേരളം മുക്തരായിട്ടില്ല.... അടുത്ത തരംഗം ജൂണില്‍ ഉണ്ടാകാന്‍ സാധ്യത; മാസ്‌ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്ന മുന്നറിയിപ്പുമായി ഐഎംഎ ..

കോവിഡ് വ്യാപനത്തില്‍ നിന്ന് കേരളം മുക്തരായിട്ടില്ല.... അടുത്ത തരംഗം ജൂണില്‍ ഉണ്ടാകാന്‍ സാധ്യത; മാസ്‌ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്ന മുന്നറിയിപ്പുമായി ഐഎംഎ കേരള ഘടകം....
ഈ സാഹചര്യത്തില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് ഐഎംഎ അറിയിച്ചു. നേരത്തേ, ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്‍ പ്രകാരം പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല. ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസുണ്ടാകില്ല.
കഴിഞ്ഞ ഏഴാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം.
അതേസമയം, കേസെടുക്കില്ലെങ്കിലും ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കോവിഡിനെതിരേ ജാഗ്രത കൈവിടാന്‍ പാടില്ലെന്നും കേന്ദ്രം അറിയിച്ചു.
"
https://www.facebook.com/Malayalivartha