Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കാൻ മൂന്ന് പേർ; സ്വത്തിൽ മുന്നിൽ ജെബി, കേസിൽ റഹീം! ഹര്‍ഷിത അട്ടല്ലൂരി ടീമില്‍ ജെബി മേത്തറുമായി താരതമ്യം ചെയ്യുമ്പോള്‍ സിപിഎം സ്ഥാനാര്‍ഥി എഎ റഹീമിനുള്ളത് കുറഞ്ഞ സ്വത്ത്, കയ്യിലുള്ളത് 26,000 മാത്രം! രാജ്യസഭ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്...

23 MARCH 2022 01:38 PM IST
മലയാളി വാര്‍ത്ത

മൂന്ന് പേരാണ് കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കാൻ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍, സിപിഎം സ്ഥാനാര്‍ഥിയായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം, സിപിഐ സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍ എന്നിവരാണ് പോരാട്ടത്തിനായി ഒരുങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ രാജ്യസഭ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ആസ്തിയില്‍ മുന്നില്‍ ജെബി മേത്തറാണ് ഉള്ളത്. കേസില്‍ മുന്നില്‍ എഎ റഹീമും. ജെബി മേത്തര്‍ക്ക് 11.14 കോടി രൂപയുടെ സ്വത്തുണ്ട് എന്നാണ് കണക്ക്.

87 ലക്ഷം രൂപയുടെ ആഭരണങ്ങള്‍, 1.50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി, 75 ലക്ഷം രൂപ വിലയുള്ള വീട് എന്നിവയും ജെബി മേത്തറുടെ പേരിലായുള്ളതായി വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതുകൂടാതെ 46 ലക്ഷം രൂപയുടെ ബാധ്യതയും ഇവര്‍ക്കുണ്ട്. ഒരു കേസിലും പ്രതിയല്ല. ഭര്‍ത്താവിന് 41 ലക്ഷം രൂപയുടെ ബെന്‍സ് കാറുണ്ട്. രണ്ടു ബാങ്കുകളിലായി 23 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ട് .

അതേസമയം കെപിസിസി മുന്‍ പ്രസിഡന്റ് ടിഒ ബാവയുടെ കൊച്ചുമകളാണ് ജെബി മേത്തര്‍. കോണ്‍ഗ്രസ് നേതാവ് കെഎംഐ മേത്തറാണ് പിതാവ്. 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രതിനിധിയായി ഒരു വനിത രാജ്യസഭയിലേക്ക് മത്സരിക്കാൻ തയ്യാറാകുന്നത്. മുസ്ലിം വനിതയ്ക്ക് പ്രാതിനിധ്യം നല്‍കിയതിലൂടെ കോണ്‍ഗ്രസ് കൈയ്യടി നേടുകയും ചെയ്തു. ആലുവ നഗരസഭാ കൗണ്‍സിലറാണ് ജെബി മേത്തര്‍. ഈ പദവി രാജിവച്ചാണ് രാജ്യസഭയിലേക്ക് മല്‍സരിക്കാൻ ഒരുങ്ങുന്നത്. ആരാകും കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ ഏറെ തർക്കം നിലനിന്നിരുന്നു. എന്നാല്‍ ജെബി മേത്തറെ പ്രഖ്യാപിച്ചതിലൂടെ എല്ലാവരും ഒരേ സ്വരത്തില്‍ സ്വാഗതം ചെയ്യുകയുണ്ടായി.

അതോടൊപ്പം തന്നെ ഹര്‍ഷിത അട്ടല്ലൂരി ടീമില്‍ ജെബി മേത്തറുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ സ്വത്താണ് സിപിഎം സ്ഥാനാര്‍ഥി എഎ റഹീമിനുള്ളത്. 26000 രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ആകെയുള്ളത്. ഭാര്യയുടെ പേരില്‍ നാലര ലക്ഷം മൂല്യമുള്ള കൃഷി ഭൂമിയുണ്ട്. ആറ് ലക്ഷത്തിന്റെ വാഹനമുണ്ട്. 70000 രൂപയുടെ ആഭരണങ്ങളും ഭാര്യയ്ക്കുണ്ട് എന്നും വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 37 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എഎ റഹീം.

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ റഹീം ഡിവൈഎഫ്‌ഐയുടെ ദേശീയ അധ്യക്ഷനാണ്. സിപിഎം കേരള സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം.

ഇതുകൂടാതെ എംഎ ബേബിക്ക് ശേഷം സിപിഎം പ്രതിനിധിയായി രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന പ്രായം കുറഞ്ഞ നേതാവാണ് 41കാരനായ എഎ റഹീം. സിപിഐ സ്ഥാനാര്‍ഥി പി സന്തോഷ് കുമാര്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് ഇദ്ദേഹം. 10000 രൂപ കൈവശമുണ്ട്.

 

10 ലക്ഷം രൂപ മൂല്യമുള്ള കൃഷിഭൂമിയുമുണ്ട്. ഭാര്യയുടെ കൈവശം 15000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളുമുണ്ട്. നാല് ലക്ഷത്തിന്റെ കൃഷി ഭൂമിയും ഭാര്യയ്ക്കുണ്ട്. കണ്ണൂര്‍ കോര്‍പറേഷനില്‍ ഭാര്യയുടെ പേരില്‍ എട്ടര സെന്റ് സ്ഥലവും വീടുമുണ്ട്. എഐവൈഎഫ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends