മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തിയ ശേഷം മാത്രം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തിയ ശേഷം മാത്രം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്നാട്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമ പ്രകാരം അണക്കെട്ടിന്റെ സുരക്ഷാ പരിശോധന 2026നകം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍ .
2021ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച പരിശോധന ഉടമസ്ഥരായ സംസ്ഥാനങ്ങള്‍ നടത്തണം. ആദ്യ സുരക്ഷ പരിശോധന നിയമം പാസ്സാക്കി അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടത്തിയാല്‍ മതി
അതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം കൂടിയുണ്ടെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടുണ്ട്.
അണക്കെട്ടിന്റെ ഉടമകളായ തങ്ങളാണ് സുരക്ഷ പരിശോധന നടത്തേണ്ടതെന്നും സത്യവാങ്മൂലത്തില്‍ തമിഴ്നാട് പരാമര്‍ശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധര്‍ അടങ്ങിയ സ്വതന്ത്ര സമിതിയാകണം അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തേണ്ടതെന്നാണ് കേരളത്തിന്റെ നിലപാട്.
2006ലും, 2014ലും സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരുവുകളില്‍ അണക്കെട്ടില്‍ ബലപ്പെടുത്തല്‍ നടപടികള്‍ നടത്താമെന്ന് വ്യക്തമാക്കി
" f
https://www.facebook.com/Malayalivartha