അമൂല്യനിധിയൊളിഞ്ഞിരിക്കുന്ന അനന്തപദ്മനാഭന്റെ നിലവറകള്‍; പ്രശസ്തിയുടെയും സമ്പത്തിന്റെയും കാര്യത്തിൽ ഇന്ത്യയിലെ ഒന്നാമത് നിൽക്കുന്ന ക്ഷേത്രങ്ങളിൽ ഒന്ന്, അമൂല്യ സമ്പത്തിന്റെ കാര്യത്തിൽ ലോകത്തെ തന്നെ വിസ്മയിപ്പിച്ച പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദൈനംദിന ചിലവിന് ഇപ്പോൾ കടമെടുക്കേണ്ട അവസ്ഥ! പ്രതിദിനം നാല് ലക്ഷം രൂപ വരുമാനം വേണ്ട സ്ഥാനത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ലഭിക്കുന്നത് വെറും രണ്ടര ലക്ഷം രൂപയില്‍ താഴെ, സർക്കാരിന്റെ സഹായം വേണമെന്ന് അതികൃതർ
അമൂല്യനിധിയൊളിഞ്ഞിരിക്കുന്ന അനന്തപദ്മനാഭന്റെ നിലവറകള്‍ തുറന്നപ്പോള്‍ ഈ ലോകം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിച്ചുപോവുകയാണ് ഉണ്ടായത്. പ്രശസ്തിയുടെ കാര്യത്തിലും സമ്പത്തിന്റെ കാര്യത്തിലും ഇന്ത്യയിലെ ഒന്നാമത് നിൽക്കുന്ന ക്ഷേത്രങ്ങളിലൊന്നായി ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം മാറുകയായിരുന്നു. ആറ് രഹസ്യ നിലവറകളില്‍ നാലെണ്ണം തുറന്ന് പരിശോധിച്ചപ്പോള്‍ തന്നെ ലഭിച്ചത് സ്വര്‍ണക്കീരിടവും രത്‌നങ്ങളുമടക്കം ഏകദേശം 90,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരമാണ്. ഇങ്ങനെ അമൂല്യ സമ്പത്തിന്റെ കാര്യത്തിൽ ലോകത്തെ തന്നെ വിസ്മയിപ്പിച്ച പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദൈനംദിന ചിലവിന് ഇപ്പോൾ കടമെടുക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
അതായത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൊവിഡ് സാഹചര്യത്തില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയെങ്കിലും വരുമാനം വര്‍ധിക്കാത്തതിനാലാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങളിലൊന്നായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. പ്രതിദിനം നാല് ലക്ഷം രൂപ വരുമാനം വേണ്ട സ്ഥാനത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ലഭിക്കുന്നത് വെറും രണ്ടര ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. യൂണിയന്റെ പിന്തുണയോടെ ഒരു വിഭാഗം ജീവനക്കാര്‍ നിസഹകരിക്കുന്നതിനാല്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ നടപ്പാക്കാനാകുന്നില്ല എന്നാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി നിലവിൽ ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം ഗ്രാന്റ് ഇനത്തില്‍ കുടിശികയുള്ള 52 കോടി രൂപ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ രണ്ട് കോടി രൂപയുടെ വായ്പയാണ് ക്ഷേത്രത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഒരു മാസം ശമ്പളം പെന്‍ഷന്‍, നിത്യനിദാന ചെലവെല്ലാം വഹിക്കാന്‍ 1.25 കോടി രൂപ ആവശ്യമായി വരുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെല്ലാം നീങ്ങി സാധാരണ നിലയിലായെങ്കിലും പ്രതിദിന വരുമാനം 2.5 ലക്ഷം രൂപ കടക്കുന്നില്ല എന്നതാണ് പ്രതിസന്ധി എന്നത്. ഇതിനിടെ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം ഉണ്ടായപ്പോള്‍ തന്നെ വരുമാനം 50000 രൂപയിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്തത്.
വരുമാനം വര്‍ധിപ്പിക്കുന്നതിനായി തന്നെ ജീവനക്കാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഭരണ സമിതി തീരുമാനിക്കുകയാണ് ചെയ്തത്. പൊലീസ് കമാന്‍ഡോകളുടെ സംരക്ഷണമുള്ള ക്ഷേത്രത്തില്‍ രാജാവിന് ചുമതലയുള്ള കാലത്ത് നിയോഗിക്കപ്പെട്ട ഗാര്‍ഡുകള്‍ക്ക് ഇപ്പോള്‍ കാര്യമായ സുരക്ഷാ ജോലികളില്ല എന്നതും എടുത്തുപറയേണ്ടത്. ഗാര്‍ഡുകള്‍ക്ക് രണ്ടു മണിക്കൂര്‍ ജോലിയും നാലുമണിക്കൂര്‍ വിശ്രമവുമാണ് ഇപ്പോഴുള്ളത്. ഇത് നാലുമണിക്കൂര്‍ ജോലിയും നാലുമണിക്കൂര്‍ വിശ്രമവുമാക്കാന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതോടെ പ്രതിഷേധം ശക്തമാവുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ ഗാര്‍ഡുകള്‍ക്ക് ബില്ലിങ് മെഷീന്‍ നല്‍കി വഴിപാട് വര്‍ധിപ്പിക്കാനാണ് ഭരണ സമിതി തീരുമാനിച്ചിരിക്കുകയാണ്. ക്ഷേത്രത്തിന് ഉള്ളില്‍ വഴിപാട് ടിക്കറ്റ് ലഭ്യമാക്കാനാണ് നടപടി കൈകൊണ്ടിരിക്കുന്നത്. അതേസമയം ഈ ജോലി ചെയ്യാനാകില്ലെന്ന് യൂണിയനുകളുടെ പിന്തുണയോടെ ഗാര്‍ഡുകള്‍ അറിയിച്ചുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തിരിക്കുകയാണ്. ഭക്തരില്‍ നിന്ന് വേണ്ടത്ര വരുമാനം ഇല്ലാത്ത സാഹചര്യത്തില്‍ ബുദ്ധിമുട്ടാതെ തന്നെ മുന്നോട്ട് പോകാനുള്ള ശ്രമത്തിന് ജീവനക്കാര്‍ നിസഹകരിക്കുന്നത് വെല്ലുവിളിയാണെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതുകൂടാതെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച 2 കോടി രൂപയുടെ ധന സഹായത്തിന്റെ തിരിച്ചടവിന് ഇളവുകള്‍ വേണമെന്ന് ക്ഷേത്ര ഭരണ സമിതി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നിശ്ചയിച്ച ഗ്രാന്റുകള്‍ കാലാനുസൃതമായി പുനര്‍ നിശ്ചയിക്കണമെന്ന ആവശ്യവും നിലവില്‍ ശക്തമായി തന്നെ ഉയരുകയാണ്. കാലാകാലങ്ങളായി തന്നെ നിരവധി നിലവറകളിലായി അമൂല്യ നിധി ശേഖരം സൂക്ഷിക്കുന്നതാണ് ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രം. ഇതര സംസ്ഥാന തീര്‍ത്ഥാടകരില്‍ നിന്നുള്ള വഴിപാടുകളും പൂജകളുമായിരുന്നു ക്ഷേത്ര വരുമാനത്തിനായി ലഭിച്ചിരുന്ന ഭൂരിഭാഗവും എന്നത്. എന്നാല്‍ കൊവിഡ് വ്യാപനവും നിയന്ത്രണവും മൂലം തീര്‍ത്ഥാടകരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് തിരിച്ചടിക്ക് കാരണമായി മാറിയത്. സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ പലിശ സഹിത സഹായമായാണ് അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനകം ഈ തുക തിരിച്ചടക്കേണ്ടതാണ്.
ഇത്തരത്തിൽ പ്രതിസന്ധികൾ ഉരുവായ സാഹചഫാര്യത്തിൽ എന്നാല്‍ നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് വാര്‍ഷിക ഗ്രാന്റില്‍ ഉള്‍പെടുത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനക്രമീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്‌സിക്യൂട്ടീവ് ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് 49 വില്ലേജുകളിലായി ഭൂമിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം തിരുപുവാരം ആയി ഇതിന് നല്‍കുന്നത് 31998 രൂപ ആണ്. തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രത്തിന് പ്രതിവര്‍ഷം 6 ലക്ഷം രൂപയോളമാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിന് അനുപാതികമായി ഇവ പരിഷ്‌കരിക്കണമെന്നാണ് ക്ഷേത്ര ഭരണസമിതി ഉന്നയിച്ചിരിക്കുന്നത്.
അതേസമയം ലോകശ്രദ്ധ നേടിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. അത് ഗംഭീരമായ ക്ഷേത്ര നിര്‍മിതിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റേത്. എന്നാല്‍ ക്ഷേത്ര നിലവറയിലെ അപൂര്‍വ്വ നിധിശേഖരമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുത്തത് എന്നതാണ് വാസ്തവം. ഒന്നേകാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ള അമൂല്യ വസ്തുക്കളാണ് ഇതുവരെയുള്ള കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുള്ളത്.
ശേഷിക്കുന്ന നിലവറ കൂടി തുറന്നാല്‍ ഇതിലും എത്രയോ അധികം അമൂല്യവസ്തുക്കള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാധാരണ നിലവറകള്‍ തുറക്കുന്നത് പോലെ എളുപ്പമായിരുന്നില്ല ബി നിലവറ. തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചോ സ്‌ഫോടനം നടത്തിയോ തുറക്കണം എന്ന അഭിപ്രായവും ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെ നിലവറ തുറക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച വ്യക്തി മരണപ്പെട്ടു. പിന്നീട് ഇതില്‍ കോടതി ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ ഇതും ഒരു കാരണമായി.
https://www.facebook.com/Malayalivartha