12 നമ്പറിലേക്കുള്ള 12 വാട്സ് ആപ്പ് ചാറ്റുകൾ! എല്ലാം മാറിമറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... രഹസ്യ കോടതി വിവരങ്ങൾ ദിലീപ് പൊക്കി! തൂത്തെടുത്ത് ക്രൈംബ്രാഞ്ച്

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു നടിയെ ആക്രമിച്ച കേസ് പുനരന്വേഷണത്തിന്റെ ചുരുളഴിച്ചത്. അതിനു ശേഷം സംഭവിച്ചതൊന്നും ചെറിയകാര്യങ്ങളല്ലായിരുന്നു. രക്ഷപ്പെട്ടിരുന്ന ദിലീപിന് പിന്നാലെ കുരുക്കിന് മേൽ കുരുക്കായിരുന്നു. ഇപ്പോഴിതാ കേസിൽ ദിലീപിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. നേരത്തേ ദിലീപിന്റെ ഫോണിൽ നിന്നും കോടതി രേഖകൾ നശിപ്പിച്ചതായുള്ള വിവരങ്ങൾ സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യ രേഖകളാണ് ദിലീപിന്റെ ഫോണിൽ എത്തിയതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ദിലീപിൻറെ ഫോണിൽ നിന്നും പല നിർണായക വിവരങ്ങളും നശിപ്പിക്കപ്പെട്ടതായി ഫോറൻസിക് പരിശോധനയിൽ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
12 നമ്പറിലേക്കുള്ള 12 വാട്സ് ആപ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്നായിരുന്നു പരിശോധനയിൽ ആദ്യം കണ്ടെത്തിയത്. മുംബൈയിൽ സ്വകാര്യ ലാബിൽ എത്തിച്ചായിരുന്നു ദിലീപ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാൽ ഇവ എന്താണെന്ന് വീണ്ടെടുക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. അതേസമയം ദിലീപ് കോടതിയിൽ സമർപ്പിക്കാത്ത ഏഴാമെത്ത ഫോണിൽ നിന്നും സുപ്രധാന കാര്യങ്ങൾ ഡിലീറ്റ് ചെയ്തതായിനേരത്തേ സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇക്കൂട്ടത്തിൽ ചില കോടതി രേഖകളും നശിപ്പിച്ചുവെന്നായിരുന്നു സായ് ശങ്കർ പോലീസിനോട് പറഞ്ഞത്. കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകളാണ് ദിലീപിന്റെ Q3 മൊബൈല്‍ ഫോണില്‍ നിന്ന് നശിപ്പിച്ചതെന്നായിരുന്നു സായ് ശങ്കർ സമ്മതിച്ചത്. ദിലീപിന്റെ ഫോണിലേക്ക് വിവരങ്ങൾ വാട്സ് ആപ്പിലൂടെയാണ് എത്തിതെന്നും അഭിഭാഷകൻ നിർദ്ദേശിച്ചത് അനുസരിച്ചാണ് ആ വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്നും സായ് ശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരാണ് ഈ ദൃശ്യങ്ങൾ ദിലീപിന്റെ ഫോണിലേക്ക് അയച്ചതെന്ന കാര്യത്തിൽ സായ് ശങ്കർ മറുപടി പറയാൻ തയ്യാറായിരുന്നില്ല.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യ രേഖകളാണ് ദിലീപിന്റെ ഫോണിൽ എത്തിയതെന്നാണ് ഇപ്പോൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറയുന്നു. ഡിലീറ്റ് ചെയ്ത ഈ രേഖകൾ അന്വേഷണ സംഘം ഫോറൻസിക് പരിശോധനയിലൂടെ വീണ്ടെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിർണായക വിവരങ്ങൾ വീണ്ടെടുത്തത് കേസിൽ വഴി തിരിവായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനി ആരാണ് ഇവ അയച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണം വരും ദിവസങ്ങളിൽ അന്വേഷണ സംഘം ഊർജിതമാക്കിയേക്കും.
അതിനിടെ കേസിൽ എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്. ഏപ്രിൽ 15 നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദ്ദേശം. ഇതിനിടയിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഇതിനോടകം തന്നെ ദിലിപിനെതിരെ 26 ഓളം ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ളവ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തേ ദിലീപിന്റെയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയുമെല്ലാം വീടുകളിലും അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും നടത്തിയ പരിശോധനയിൽ 26 ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു.ഇതിൽ നിന്നും പിടിച്ചെടുത്ത തെളിവുകൾ നിർണായകമാണെന്നാണ് റിപ്പോർട്ടുകൾ.അതേസമയം കേസിൽ ഉടൻ തന്നെ ദിലീപിനേയും ഭാര്യ കാവ്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപിനോട് തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യാനായി ഹാജാരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന് ശേഷമായിരിക്കും കാവ്യ മാധവനെ ചോദ്യം ചെയ്യുക. കേസിലെ സാക്ഷിമൊഴിയിൽ പറയുന്ന വിഐപിയെ അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് നടി കാവ്യയേയും പോലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. കേസിലെ വിഐപി ദിലീപിന്റെ ഉറ്റ സുഹൃത്തായ ശരത് ആണെന്നാണ് പോലീസ് കണ്ടെത്തിയതെന്നാണ് കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ശരതിനെ അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം ഇയാളെ ചോദ്യം ചെയ്തതത്. ചോദ്യം ചെയ്യലിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ മാഡത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha