തട്ടുകടയിൽ പാര്‍സലുമായി ബന്ധപ്പെട്ട് അസഭ്യവർഷം, നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടതോടെ വാക്കുതര്‍ക്കം വൈരാഗ്യമായി, വീട്ടില്‍പ്പോയ ഫിലിപ്പ് തിരികെ എത്തിയത് തോക്കുമായി, കാറിലിരുന്ന് വെടിയുതിര്‍ത്തത് അഞ്ചുതവണ, സംഭവവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലാത്ത സനലിന് വെടിയേറ്റത് സ്‌കൂട്ടറില്‍ വരുമ്പോൾ, കഴുത്തില്‍ വെടിയുണ്ട തുളച്ചുകയറി, മൂലമറ്റത്തെ വെടിവെപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

മൂലമറ്റത്ത് തട്ടുകടയിലെ വാക്കുതര്‍ക്കം ഒരു ജീവനെടുത്ത സാഹചര്യം വരെയുണ്ടാക്കി. ശനിയാഴ്‌ച്ച അര്‍ധരാത്രിയുണ്ടായ വെടിവെപ്പിന്റെയും കൊലപാതകത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നാട്ടുകാര്‍ തന്നെയാണ് സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തതിയത്. കൊല്ലപ്പെട്ട സനല്‍ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.
സംഭവ സ്ഥലത്ത് കൂടി ബൈക്കില്‍ യാത്ര ചെയ്യവേയാണ് ഇയാള്‍ക്ക് വെടിയേറ്റത്.പിടിയിലായ പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്‍ട്ടിന്‍ (കുട്ടു26) വിദേശത്തായിരുന്നു.ഈയിടെയാണ് ഇയാള്‍ നാട്ടില്‍ എത്തിയത്.
ഈയാളും സുഹൃത്തും കടയില്‍ ഭക്ഷണം കഴിക്കാനെത്തി.സുഹൃത്ത് ഭക്ഷണം കഴിച്ചപ്പോള്‍ ഇയാള്‍ പാര്‍സലുമായി ബന്ധപ്പെട്ട് കടയ്ക്ക് പുറത്ത് നിന്ന് അസഭ്യം പറയുകയായിരുന്നുവെന്നും നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയും വാക്കുതര്‍ക്കത്തിലേക്ക് വഴിമാറിയപ്പോള്‍ നാട്ടുകാര്‍ തന്നെ ഇടപെട്ട് ഇയാളെ തിരിച്ചയക്കുകയും ചെയ്തു.
എന്നാല്‍ വീട്ടില്‍പ്പോയ ഫിലിപ്പ് തോക്കുമായി തിരിച്ചുവരികയായിരുന്നു എന്നാണു ദൃക്‌സാക്ഷികള്‍ പറയുന്നത്.പിന്നാലെയാണ് ഇയാള്‍ തോക്കുമായി തിരിച്ചെത്തി കാറിലിരുന്നുതന്നെ വെടിയുതിര്‍കുകയായിരുന്നു. അഞ്ചുതവണ വെടിവച്ചതായി ദൃക്‌സാക്ഷി പറയുന്നു. വെടിവയ്പിനിടെ ഇതുവഴി സ്‌കൂട്ടറില്‍ വരുമ്പോഴാണ് സനലിന് വെടിയേറ്റത്.
ബൈക്കില്‍ വരികയായിരുന്ന സനലിനെ ഇടിച്ചിടുകയും ചെയ്തിരുന്നുവത്രെ. കഴുത്തില്‍ വെടിയുണ്ട തുളച്ചുകയറിയതാണു മരണകാരണമെന്നു പൊലീസ് വ്യക്തമാക്കി. വാഹനത്തില്‍ കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്തുവച്ച് പോലീസ് പിടികൂടി. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ബസ് ജീവനക്കാരായ സനലും സുഹൃത്തുക്കളും ജോലി കഴിഞ്ഞ് പോകുമ്പോഴാണ് വെടിയേറ്റത്. കൊല്ലപ്പെട്ട കീരിത്തോട് സ്വദേശി സനല്‍ സാബു ബസ് കണ്ടക്ടറായിരുന്നു. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടു പേരെയും ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha