Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'അമ്മൂമ്മയുടെ ഓര്‍മ്മയ്ക്കുവേണ്ടി സൂക്ഷിച്ചിരുന്ന മോതിരം വിറ്റ് ഒരു ഹോസ്റ്റലില്‍ പ്രവേശനം നേടി. ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ എന്നോട് മയക്കുമരുന്നും മദ്യവും ഉപയോ​ഗിക്കാന്‍ പറഞ്ഞു. ഞാന്‍ ഇല്ലെന്ന് പറഞ്ഞു. അടുത്ത സുഹൃത്തുക്കളില്‍നിന്ന് ലൈം​ഗിക ചൂഷണം നേരിട്ടു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നാണ് എന്നോട് പറഞ്ഞത്. റെയില്‍വേസ്റ്റേഷനില്‍ പോയി ഒരു രാത്രി ഒളിച്ചിരുന്നു. ഏറ്റവും വലിയ ദാരിദ്ര്യത്തില്‍ ജീവിച്ച ഒരു വ്യക്തിയാണ്....' ബിഗ്ഗ് ബോസ് വീടിനെ കണ്ണീരിലാഴ്ത്തി അശ്വിൻ

29 MARCH 2022 10:14 AM IST
മലയാളി വാര്‍ത്ത

ഏറെ ആരവങ്ങളോടെയാണ് ബി​ഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിച്ചത്. അങ്ങനെ ആദ്യ ദിവസം തന്നെ ഏറെ രസകരമായതും വൈകാരികമായതുമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം മത്സരാര്ഥികളിൽ പലരും അതിൽ ശ്രദ്ധേയ മത്സരാര്‍ത്ഥികളില്‍ പലരും തങ്ങളുടെ ജീവിത കഥ പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നു. അതിൽ അശ്വിന്‍ വിജയിയുടെ ജീവിത കഥ ഏവരും നൊമ്പരത്തോടെയാണ് കേട്ടത്.

ചുരുങ്ങിയ പ്രായത്തിനുള്ളില്‍ തന്നെ കടുത്ത ജീവിത യാഥാര്‍ഥ്യങ്ങളെ നേരിട്ട് മജീഷ്യന്‍ എന്ന നിലയില്‍ ജനശ്രദ്ധ നേടിയ അശ്വിന്‍റെ ജീവിതകഥ പലരും കേട്ടിട്ടുള്ള ഒന്നാണ്. എന്നാല്‍ ബി​ഗ് ബോസിലെ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് അശ്വിന്‍ കഴിഞ്ഞ ദിവസം ബി​ഗ് ബോസ് ഹൗസില്‍ സ്വന്തം ജീവിതകഥ അവതരിപ്പിച്ചത്.

കടന്നുവന്ന ജീവിതവഴികളെക്കുറിച്ച് അശ്വിന്‍ വിജയ്

ഈ ഇരിക്കുന്ന അശ്വിനല്ല യഥാര്‍ഥ അശ്വിന്‍. അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ട് ആണെന്ന് അറിയാതെയാണ് അച്ഛന്‍ കല്യാണം കഴിക്കുന്നത്. എന്നെ ​ഗര്‍ഭം ധരിച്ച സമയത്ത് അച്ഛന്‍റെ വീട്ടിലെ പ്രശ്നങ്ങള്‍ കാരണം അമ്മ സ്വന്തം വീട്ടിലേക്ക് പോയി. പ്രശ്നങ്ങളൊക്കെ വീണ്ടും ഒതുങ്ങിത്തുടങ്ങിയ സമയത്താണ് എന്റെ അനുജത്തിക്ക് അമ്മ ജന്മം നല്‍കിയത്. എന്നാല്‍ പ്രശ്നങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ അമ്മ ഞങ്ങളെ വിട്ടുപോയി. ആ സമയത്ത് എന്‍റെ അച്ഛന്റെ അമ്മ എന്നെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. അച്ഛന്‍റെ ചേച്ചി അനുജത്തിയെ നിയമപരമായി ദത്തെടുത്തു. അമ്മ പോയ വിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്‍തു.

ഏറ്റവും വലിയ ദാരിദ്ര്യത്തില്‍ ജീവിച്ച ഒരു വ്യക്തിയാണ്. പ്ലസ് ടുവിന് 2000 രൂപയുടെ ഫീസ് എടുക്കാനില്ലാത്തതുകൊണ്ട് അമ്മൂമ്മ എന്നോട് പഠനം നിര്‍ത്താന്‍ പറഞ്ഞു. പക്ഷേ എന്‍റെ കരച്ചില്‍ കണ്ട് തൊട്ടടുത്ത വീട്ടില്‍ നിന്ന് കടം വാങ്ങിയ 2000 രൂപ കൊണ്ട് അമ്മൂമ്മ എനിക്ക് അഡ്മിഷന്‍ വാങ്ങിത്തന്നു. പ്ലസ് വണ്‍ അവസാന പരീക്ഷയുടെ അന്ന് എന്‍റെ അമ്മൂമ്മ മരിച്ചുപോയി. ആ സമയത്ത് എന്‍റെ അച്ഛന്‍റെ പെങ്ങള്‍ വീട്ടില്‍ വന്ന് നില്‍ക്കാമെന്ന് പറഞ്ഞു. പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി, മാതാപിതാക്കള്‍ ഇല്ലെങ്കില്‍ നമുക്ക് ആരും കാണില്ല. പ്ലസ് ടു പഠിക്കുന്ന സമയത്ത് വീട്ടില്‍ നിന്ന് ഒരുപാട് ഉപദ്രവങ്ങള്‍ ആയിരുന്നു. പ്ലസ് ടു കഴിഞ്ഞതോടെ എന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. പച്ചവെള്ളവും വടയും കഴിച്ച് നാല് ദിവസം ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കിടന്നിട്ടുണ്ട്. ഒരു ദിവസം പൊലീസ് അവിടെനിന്ന് എന്നെ ഓടിച്ചു. അമ്മൂമ്മയുടെ ഓര്‍മ്മയ്ക്കുവേണ്ടി സൂക്ഷിച്ചിരുന്ന മോതിരം വിറ്റ് ഒരു ഹോസ്റ്റലില്‍ പ്രവേശനം നേടി. ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ എന്നോട് മയക്കുമരുന്നും മദ്യവും ഉപയോ​ഗിക്കാന്‍ പറഞ്ഞു. ഞാന്‍ ഇല്ലെന്ന് പറഞ്ഞു. അടുത്ത സുഹൃത്തുക്കളില്‍നിന്ന് ലൈം​ഗിക ചൂഷണം നേരിട്ടു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നാണ് എന്നോട് പറഞ്ഞത്. റെയില്‍വേസ്റ്റേഷനില്‍ പോയി ഒരു രാത്രി ഒളിച്ചിരുന്നു. ആത്മഹത്യ ചെയ്യണമെന്ന് മനസിന്‍റെ ഒരു ഭാ​ഗം പറഞ്ഞപ്പോഴും അത് ചെയ്യരുതെന്ന് തോന്നി. ഇത്രയും അനുഭവിച്ചെങ്കില്‍ ഞാന്‍ എന്തോ ആവാന്‍ പോവുകയാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

22 വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ അമ്മയെ ഞാന്‍ കണ്ടുപിടിച്ചു. പക്ഷേ മാനസിക ബുദ്ധിമുട്ട് നേരിടുന്ന അമ്മയ്ക്ക് എന്നെ തിരിച്ചറിയാനായില്ല. ഇവിടുന്ന് കിട്ടുന്ന പൈസ കൊണ്ട് എനിക്ക് ഒരു വീട് വച്ചേ പറ്റൂ. എന്‍റെ അമ്മയെ കൊണ്ടുവന്നേ പറ്റൂ.

 

എനിക്ക് സ്വന്തമായി സ്ഥലമില്ല. ഏഴ് വര്‍ഷമായി ഒരു വീടിനുവേണ്ടി സര്‍ക്കാരില്‍ അപേക്ഷിക്കുന്നു. പക്ഷേ അത് കിട്ടിയിട്ടില്ല. പലപ്പോഴും ഒറ്റയ്ക്കുള്ളയാള്‍ എന്ന പേരില്‍ എന്നെ റിജക്റ്റ് ചെയ്‍തുകൊണ്ട് ഇരിക്കുകയാണ്. ഒരു വീട്, അത് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ.

 

 

 

അമ്മയെ കണ്ടുപിടിച്ചതിനു ശേഷം എന്‍റെ ജീവിതത്തില്‍ ഒറ്റയടിക്കുള്ള കയറ്റങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് ആര്‍ക്കുമില്ലാത്ത ഒരു കാര്യം എനിക്കുണ്ടെന്ന് അഹങ്കാരത്തോടെ ഞാന്‍ പറയും. മാജിക്കിലെ രണ്ട് ലോക റെക്കോര്‍ഡുകള്‍ ആണ് അത്. ഒരു മിനിറ്റില്‍ 18 മാജിക്കുകള്‍ അവതരിപ്പിച്ചതിനുള്ള ഇന്ത്യയിലെ ഏറ്റവും വേ​ഗതയേറിയ മജീഷ്യന്‍ എന്ന ടൈറ്റില്‍ ആണത്. ഇവിടെ മത്സരിക്കുന്നതുകൊണ്ട് എനിക്ക് കുറച്ചുപേരെ സഹായിക്കണം. അതിനുവേണ്ടിയാണ് വന്നത്. എനിക്ക് നിന്നേ പറ്റൂ. അത് എന്റെ വാശിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (39 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (44 minutes ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (52 minutes ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (55 minutes ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (1 hour ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (1 hour ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (5 hours ago)

Malayali Vartha Recommends