Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പാലായിൽ വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. മൂന്നര കോടി അടിച്ചു മാറ്റിയ കേസിൽ കാപ്പന് മുംബൈ ബോറിവിലി കോടതി ഉടൻ ശിക്ഷ വിധിക്കും.

31 MARCH 2022 04:21 PM IST
മലയാളി വാര്‍ത്ത

പാലായിൽ വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. മൂന്നര കോടി അടിച്ചു മാറ്റിയ കേസിൽ കാപ്പന് മുംബൈ ബോറിവിലി കോടതി ഉടൻ ശിക്ഷ വിധിക്കും.

കണ്ണൂർ വിമാനത്താവളത്തിൻ്റെ ഷെയർ വാങ്ങി നൽകാനാണെന്ന വ്യാജേനയാണ് കാപ്പൻ മുംബൈ വ്യവസായി ദിനേശ് മേനോനിൽ നിന്ന് മൂന്നര കോടി വാങ്ങിയത്. 2011 ലായിരുന്നു സംഭവം. പണം കിട്ടിയ പാടേ കാപ്പൻ മുങ്ങിയെന്നാണ് മേനോൻ പറയുന്നത്. വർഷങ്ങളായി മുംബയിൽ ബിസിനസ് നടത്തുന്ന തന്നെ ഇത്തരത്തിൽ ആരും വഞ്ചിച്ചിട്ടില്ലെന്നാണ് മേനോൻ പത്ര സമ്മേളനം നടത്തി പറഞ്ഞത്.

ഷെയർ കിട്ടാതെ വർഷങ്ങൾ അലഞ്ഞതായി അദ്ദേഹം പറഞ്ഞു.. പല സ്ഥലങ്ങളിലും പരാതി കൊടുത്തു. 25 ലക്ഷം തിരികെ കിട്ടി. ബാക്കി 3.25 കോടിക്ക് ചെക്കും നൽകി. ഈടായി കുമരകത്ത് കാപ്പന്റെ പേരിലുള്ള സ്ഥലം ഈടായി നൽകി. ചെക്ക് മടങ്ങി. പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കാപ്പൻ കേസ് കൊടുത്ത് വർഷങ്ങൾ നീട്ടി.

പിന്നീട് സുപ്രീം കോടതി, കേസ് വിസ്തരിക്കാനായി ബോറിവിലി കോടതിയിലേക്ക് അയച്ചു. ഈടായി തന്ന വസ്തുവിന്റെ പ്രമാണം നോക്കിയപ്പോഴാണ് താൻ കബളിക്കപ്പെട്ടതായി ദിനേശ് മേനോൻ മനസ്സിലാക്കിയത്. ഈടായി തനിക്ക് നൽകിയ സ്ഥലം സൊസൈറ്റിയിൽ പണയപെടുത്തി ഒന്നരക്കോടി കാപ്പൻ വായ്പ എടുത്തിട്ടുണ്ട്. പ്രസ്തുത തുക കുടിശികയാണ്. ബാങ്ക് ജപ്തി ചെയ്ത വസ്തു ആണ് ഈടായി കിട്ടിയതറിഞ്ഞ് മേനോൻ സ്തബ്ദനായി. ഏതായാലും മേനോൻ മിടുക്കനാണ്. നല്ല ചിട്ടയായി കേസ് നടത്തി.പ്രസ്തുത കേസാണ് വിധിയുടെ വക്കിലെത്തി നിൽക്കുന്നത്.

കാപ്പൻ പാലായിൽ മത്സരിച്ച 2016 ലും 2021 ലും ദിനേശ് മേനോൻ കോട്ടയത്തെത്തി പത്ര സമ്മേളനം നടത്തി. എന്നിട്ടും ഉപ തെരഞ്ഞടുപ്പിലും തുടർന്നു നടന്ന തെരഞ്ഞടുപ്പിലും കാപ്പൻ ജയിച്ചതിലാണ് മേനോന് അത്ഭുതം. പാലായിലെ ജനങ്ങൾ ഇത്രയും വിവരം കെട്ടവരാണോ എന്നാണ് മേനോൻ ചോദിക്കുന്നത്.

കേരളത്തിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പാലാ ഉന്നത വിദ്യാഭ്യാസം സിദ്ധച്ചവരുടെ സ്ഥലമാണ്. ധാരാളം പള്ളികളും അരമനകളും ഉള്ളയിടം. ജാതി- മതസൗഹാർദ്ദതയുടെ ഈറ്റില്ലമെന്നും പാലാ അറിയപ്പെടുന്നു. പാലായും ഭരണങ്ങാനവും ലോക ടൂറിസം മാപ്പിൽ ഇടം പിടിച്ച സ്ഥലങ്ങളാണ്. കെ.എം. മാണിയാണ് പാലായുടെ മുഖച്ഛായ മാറ്റിയത്.

ജോസ് കെ മാണിയാണ് പാലായെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഹബ്ബാക്കി മാറ്റിയത്. ത്രിപ്പിൾ ഐ റ്റി ഉൾപ്പെടെ നിരവധി ദേശീയ സ്ഥാപനങ്ങൾ അദ്ദേഹം പാലായിൽ കൊണ്ടുവന്നു. അന്തർദേശീയ നിലവാരത്തിലുള്ള റോഡുകൾ പാലായിൽ യാഥാർത്ഥ്യമാക്കിയതും ജോസ് കെ മാണിയാണ്. ഇപ്പോൾ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്ററിൻ്റെ കാമ്പസും പാലായിൽ വന്നു. എന്നിട്ടും പാലായിലെ ജനങ്ങൾ കാപ്പനെ ജയിപ്പിച്ചു. 

കാപ്പൻ രണ്ടു തവണ എം എൽ എ ആയി. എന്നിട്ടും അതിൻ്റെ പ്രയോജനം പാലായ്ക്ക് ലഭിച്ചില്ല. ആദ്യ തവണ കാപ്പൻ ജയിച്ചിട്ടും മണ്ഡലത്തിൽ തിരിഞ്ഞു നോക്കിയില്ല.രണ്ടാം തവണ കോൺഗ്രസുകാരനായതിനാൽ ഇടതുപക്ഷം തിണ്ണയിൽ കയറ്റിയില്ല. 

പാലായിലെ ജനങ്ങൾ അനുഭവിക്കുന്ന ഇച്ഛാഭംഗം ചെറുതല്ല. ഇത്തരം കുറ്റവാളികൾ ജയിച്ചു വരുമ്പോൾ ഒരു നാടിൻ്റെ യശസാണ് അസ്തമിക്കുന്നത്. കെ.എം.മാണിയുടെ പാലാ എന്ന് ഊറ്റം കൊണ്ടിരുന്ന പാലായിലെ എം എൽ എ ചെക്ക് കേസിൽ ശിക്ഷിക്കപെടുമ്പോൾ നാണം കെടുന്നത് കാപ്പനല്ല പാലായിലെ ജനങ്ങളാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (6 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (54 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends