Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പത്തനംത്തിട്ടയില്‍ നിന്നും കാണാതായ ജെസ്‌ന ജീവനോടെയുണ്ടെന്ന് ഉറപ്പിച്ച് സിബിഐ...! നോട്ടീസ് പുറത്തിറക്കി സിബിഐ, നീക്കങ്ങള്‍ അതീവരഹസ്യം, ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം

31 MARCH 2022 04:57 PM IST
മലയാളി വാര്‍ത്ത

2018 ല്‍ പത്തനംത്തിട്ടയില്‍ നിന്നും കാണാതായ ജെസ്‌നയെ ആരും മറന്നുകാണില്ല. നിരവധി അന്വേഷണങ്ങള്‍ നടത്തിയിട്ടും ജെസ്‌ന എവിടെപ്പെയന്നതിനുള്ള ഒരു തുമ്പും അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ആ പെണ്‍കുട്ടി മരിച്ചിട്ടുണ്ടാകാം എന്നും ഇതിനകം ചിലര്‍ വിധിയെഴുതി.എന്നാല്‍ ഇപ്പോള്‍ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ പുരോഗമിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അതിന്റെ ഭാഗമായി ഒരു നോട്ടീസും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സഹായകരമായ വിവരങ്ങള്‍ എന്തെങ്കിലും ലഭിച്ചാല്‍ ഉടന്‍ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കുന്നവരെ കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

കൂടാതെ ജസ്‌നയെ തിരിച്ചറിയാന്‍ സഹായിക്കുന്ന തരത്തിലുള്ള വിവരങ്ങളും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത്, 149 സെന്റീമീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട മുടി, നെറ്റിയുടെ വലതു വശത്തായി ഒരു കാക്കപ്പുള്ളി എന്നിങ്ങനെയാണ് പറയുന്നത്. ഇതിനുപുറമെ ജെസ്‌ന കണ്ണട ധരിച്ചിട്ടുണ്ടെന്നും പല്ലില്‍ കമ്പിയിട്ടിട്ടുണ്ടെന്നും വിശദീകരിക്കുന്നു.

ജസ്‌ന മരിച്ചിട്ടില്ല എന്നു തന്നെയാണ് സിബിഐ ഇപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതടക്കം സിബിഐയുടെ ഇടപെടല്‍ ഈ കേസില്‍ നേരത്തെ മുതലുണ്ട്. മാത്രമല്ല കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജെസ്‌നയുടെ തിരോധാനം ഗൗരവമെറിയതാണെന്നും ഇതിന് പിന്നില്‍വലിയ കണ്ണികള്‍ ഉണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

ദൃക്‌സാക്ഷികളില്ലാത്തതിനാലും തെളിവുകള്‍ ചോര്‍ന്നു പോകാതിരിക്കാനും അതീവ രഹസ്യമായാണ് കേസ് സിബിഐ വഴി നീങ്ങുന്നത് എന്നതില്‍ സംശയമില്ല. അതുകൊണ്ട് നിലവില്‍ കിട്ടിയിരിക്കുന്ന എല്ലാ തെളിവുകളും അഡീഷണല്‍ റിപ്പോര്‍ട്ടായി മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. സിബിഐ നോട്ടീസും ഇതിനൊപ്പമാണ് പുറത്തിറക്കിയത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ 2018 മാര്‍ച്ച് 22 ന് രാവിലെ 9.30 മുതലാണ് കാണാതാകുന്നത്. വലിയ രീതിയില്‍ സൗഹൃദങ്ങളൊന്നും ഇല്ലാത്ത ജസ്‌ന അധികം ആരോടും സംസാരിക്കാറില്ല. അതുകൊണ്ട് തന്നെയാണ് കുട്ടി എവിടെ പോയി എന്ന കാര്യത്തില്‍ ഒരു കൃത്യത കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് സാധിക്കാതിരുന്നത്.

മിസ്സിംഗ് ആവുന്നതിന് മുമ്പ് വീടിന്റെ വരാന്തയില്‍ ഇരുന്ന് ജെസ്‌ന പഠിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. എന്നാല്‍ ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയില്‍ തന്നെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണില്‍ ജെസ്‌നയെ ഡ്രൈവര്‍ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയില്‍ വന്ന് ടൗണില്‍ ഇറങ്ങുന്നത് ചിലര്‍ കണ്ടിരുന്നു. ഇതിന് ശേഷം പിന്നെ ജെസ്‌നയെ ആരും കണ്ടിട്ടില്ല.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണ്ടെത്താന്‍ കഴിയാതായതോടെ പല കഥകളും പ്രചരിച്ചിരുന്നു. ബംഗളൂരു തമിഴ്‌നാട് എന്നിവിടങ്ങളില്‍ ജസ്‌നയെ കണ്ടു. എന്നതടക്കം അജ്ഞാത മൃതദേഹങ്ങള്‍ പോലും അന്വേഷണ സംഘത്തെ വെട്ടിലാക്കി. മാത്രമല്ല ജെസ്‌ന വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി രാജ്യം വിട്ടെന്നും ഇസ്ലാമിക് സംഘടനകള്‍ പോലുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്നു എന്നൊക്കെയുള്ള കിംവദന്തികളും പ്രചരിച്ചിരുന്നു.

സിനവിമയെ പോലും വെല്ലുന്ന ജെസ്‌ന തിരോധാനം ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീട് സൈബര്‍ സെല്ലിനെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ലക്ഷക്കണക്കിന് കോളുകളാണ് ഈ സമയത്ത് പരിശോധിച്ചത്.

തുമ്പത്ത് എത്തുമ്പോഴേക്കും വീണ്ടും വഴുതിപ്പോകുന്ന അപൂര്‍വ്വ കേസാണ് ജെസ്‌നയുടേയെന്ന് ഒരുഘട്ടത്തില്‍ അന്വേഷണ സംഘം വിധിയെഴുതുകയും ചെയ്തു. എങ്കിലും പെണ്‍കുട്ടി ജീവനോടെയുണ്ട് എന്ന് പോലീസ് ഉറപ്പിച്ചിരുന്ന. ഇതു തന്നെയാണ് ഇപ്പോള്‍ സിബിഐയും പറയുന്നത്.

വാര്‍ത്ത കാണാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (19 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (30 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (47 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (56 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends