വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ റബ്ബർ തോട്ടത്തിലെത്തിച്ച് ലൈംഗീകമായി പീഡിപ്പിച്ചു; കേസിൽ വയോധികൻ അറസ്റ്റിൽ; അറസ്റ്റിലായത് നിലമേൽ കൈത്തോട് സ്വദേശിയായ 77 കാരൻ

കൊല്ലം ചടയമംഗലത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. നിലമേൽ കൈത്തോട് സ്വദേശി ഷംസുദീൻ (77) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ റബ്ബർ തോട്ടത്തിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റസമ്മതം നടത്തി. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
https://www.facebook.com/Malayalivartha