ഇത് അച്ഛന്റെ ക്രൂരത!സൈക്കിൾ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് മകളെ അടിച്ച് ;തിളച്ച വെള്ളമൊഴിച്ചു;അമ്മയുടെ ചെവി കടിച്ചു പറിച്ചു അച്ഛനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു

ഒൻപതു വയസുക്കാരി സൈക്കിൾ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് മകളെയും ഭാര്യയെയും ക്രൂരമായി മർദിച്ച് പിതാവ്. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ഷാജിയാണ് ഭാര്യ ഫിനിയയെയും മകളെയും ക്രൂരമായി മർദിച്ചത്. ഫിനയുടെ പരാതിയിൽ
ഷാജിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. സംഭവത്തിൽ ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടിയിട്ടുണ്ട്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സൈക്കിൾ വേണമെന്ന് കുഞ്ഞ് ആവശ്യപ്പെട്ടതോടെയായിരുന്നു ആക്രമണം തുടങ്ങിയത്. ആദ്യം വാങ്ങിക്കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു.
വീണ്ടും ചോദിച്ചപ്പോൾ ഉമ്മയുടെ വീട്ടുകാരോട് ചോദിക്കാൻ ആവശ്യപ്പെട്ട് കുട്ടിയുടെ നേരെ തട്ടികയറി. എന്നിട്ട് കവിളിന്റെ രണ്ടു ഭാഗത്തും അടിക്കുകയും പിച്ചികീറുകയും ചെയ്തു. വൈകീട്ടോടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തി ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങി പോയി .വൈകീട്ടോടെ വീണ്ടും എത്തിയ ഇയാൾ കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. കൈ ഒടിക്കുകയും ചെയ്തു.
കുട്ടിയുടെ അമ്മയുടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലുമെല്ലാം ക്രൂരമായി മർദിച്ചു. ചെവി കടിച്ചുപറിക്കുകയും ചെയ്തു. ആദ്യം താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുപോയി പിന്നീട് അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.ഗുരുതരമായി പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്ത കുട്ടിയെയും മാതാവും ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പലപ്പോഴും ഭാര്യയുടെ വീട്ടിൽനിന്ന് കൂടുതൽ പണം ചോദിച്ച് മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് ഇവരുടെ മാതാവ് പറഞ്ഞു. വിവാഹസമയത്ത് 50 പവൻ സ്വർണം നൽകിയിരുന്നു. ഇതിനുശേഷവും പലസമയത്തും പണം ചോദിച്ചു. ഇങ്ങനെ 50,000വും 20,000വും പലപ്പോഴായി നൽകുകയും ചെയ്തിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
https://www.facebook.com/Malayalivartha