മദ്യപിച്ച് വാഹനമോടിച്ച് രാത്രികളില്‍ ഉണ്ടാകുന്ന അപകടങ്ങളുടെ നിരക്ക് കൂടിയതായി പോലീസ്... മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലീസിന്റെ വാഹന പരിശോധന വീണ്ടും ആരംഭിക്കുന്നു

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലീസിന്റെ വാഹന പരിശോധന വീണ്ടും തുടങ്ങുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് പരിശോധന തുടങ്ങാന്‍ ഡിജിപി നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന വാഹന പരിശോധനയാണ് പൊലീസ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. ബ്രത്ത് അനലൈസറും, ആല്‍ക്കോമീറ്ററും ഉപയോഗിച്ചുള്ള പരിശോധനയാണ് തുടങ്ങുന്നത്. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് രാത്രികാല വാഹന പരിശോധനയും, മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനുള്ള പരിശോധനയും തുടങ്ങാന്‍ ഡിജിപി നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടി പിഴ ചുമത്തുകയാണ് പൊലീസ് ചെയ്തത്.
കൊവിഡ് വ്യാപനം പശ്ചാത്തലത്തില്‍ വാഹന പരിശോധനകളെല്ലാം നിര്‍ത്തിവച്ചിരുന്നു. പൊലീസ് വാഹന പരിശോധനകള്‍ നിര്‍ത്തിവച്ചതോടെ അപകടങ്ങളും കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് മദ്യപിച്ച് വാഹനമോടിച്ച് രാത്രികളില്‍ ഉണ്ടാകുന്ന അപകടങ്ങളുടെ നിരക്ക് കൂടിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇക്കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചര്‍ച്ച ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വാഹന പരിശോധന ആരംഭിക്കാന്‍ ഡിജിപി തീരുമാനിച്ചത്. ബ്രത്ത് അനലൈസറിന്റെയോ, ആല്‍ക്കോമീറ്ററിന്റെയോ പരിശോധനക്ക് വാഹനമോടിക്കുന്നവര്‍ തയ്യാറായില്ലെങ്കില്‍ വൈദ്യപരിശോധന നടത്താനാണ് നിര്‍ദ്ദേശം.
അതേസമയം കഴിഞ്ഞ രണ്ടുവഷമായി ഉപയോഗിക്കാതിരിക്കുന്ന പരിശോധനാ യന്ത്രങ്ങള്‍ ഇപ്പോള്‍ കൃത്യമായി ഉപയോഗിക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍. ഇതുകൂടാതെ വെള്ളിയാഴ്ചകളില്‍ പരേഡും പുനരാരംഭിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha