കേരളത്തില്‍ ആഭ്യന്തരത്തിന്റ കഴുത്തിന് പിടിച്ച് എന്‍ഐഎ... പിണറായിക്ക് ഇടിത്തീവെട്ടി... കോഴിക്കോട് ടീമിനെ പൊക്കും!

കേരളത്തില്‍ വരും ദിവസങ്ങളില്‍ എന്‍ഐഎ സജീവമാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കോഴിക്കോട് കേന്ദ്രമായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചു എന്ന വിവരം മലയാളികളെ ഞെട്ടിച്ചിരുന്നു. തീവ്രവാദ ബന്ധം ഈ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് ഉണ്ടായിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഈ സമാന്തര എക്സ്ചേഞ്ച് കേസില്‍ അന്വേഷണം എന്‍.ഐ.എ യിലേക്ക് നീങ്ങുന്നു എന്നാണ്.കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന ശിപാര്‍ശ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ അസി.കമ്മിഷണര്‍ ടി.പി. ശ്രീജിത്താണ് പ്രത്യേക അന്വേഷണസംഘം മേധാവി ചൈത്ര തെരേസ ജോണിന് റിപ്പോര്‍ട്ട് നല്കിയത്.
കഴിഞ്ഞ ദിവസം ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പാണ് നടപടി.സമാന്തര എക്സ്ചേഞ്ച് നടത്തിയവര്‍ക്ക് തീവ്രവാദ ബന്ധവും കള്ളക്കടത്ത് ബന്ധവുമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കാന്‍ നീക്കമുണ്ടായിരുന്നു.ക്രൈം ബ്രാഞ്ചിന്റെ അന്വേഷണസംഘത്തില്‍ നിന്ന് ഈ കേസിന്റെ വിവരങ്ങള്‍ എന്‍ഐഎ ഏഴ് മാസം മുമ്പ് ശേഖരിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം പറയുന്നു. കോഴിക്കോട്, ബെംഗളൂരു സമാന്തര എക്സ്ചേഞ്ച് കേസുകളിലെ പ്രതിയായ ഇബ്രാഹിം പുല്ലാട്ടില്‍ 168 പാകിസ്ഥാന്‍ പൗരന്മാരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭച്ചിട്ടുണ്ട്.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലുള്ളവര്‍ക്ക് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്ക് റൂട്ട് വില്‍പ്പന നടത്തിയിരുന്നതായി ഇബ്രാഹിം പുല്ലാട്ടില്‍ മൊഴി നല്കിയിട്ടുണ്ട്.അതേസമയം കേസില്‍ എന്‍.ഐ.എ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പാണ് തീരുമാനം എടുക്കേണ്ടത്.നേരത്തെ തന്നെ കേന്ദ്ര ഇന്റലിജന്‍സ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു.എന്‍.ഐ.എ യും വിവര ശേഖരണം നടത്തിയിരുന്നു.
ഈ സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കേ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കോഴിക്കോട് ജില്ലാ സി ബ്രാഞ്ച് എസിപി ശ്രീജിത്തിനെ വയനാട് സ്പെഷല്‍ ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റം.
അച്ചടക്ക നടപടിയെ തുടര്‍ന്ന് ഏറെനാളായി പോസ്റ്റിങ്ങ് നല്‍കാതിരുന്ന അനില്‍ ശ്രീനിവാസിനെയാണ് പകരം നിയമിച്ചത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ അന്വേഷണം നയതന്ത്ര സ്വര്‍ണകടത്ത് കേസിലെ പ്രതി കെടി റമീസിലേക്കും നീങ്ങിയിരുന്നു. തെലങ്കാനയില്‍ സമാനകേസില്‍ പിടിയിലായ തൊടുപുഴ സ്വദേശി റസല്‍, കെടി റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് മൊഴി നല്‍കിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് മറയാക്കി സ്വര്‍ണം കടത്തിയതിന് കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്സമെന്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് കെടി റമീസ്. റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് ഹൈദരാബാദില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതിന് അറസ്റ്റിലായ റസല്‍ തെലങ്കാന പൊലീസിന് നല്‍കിയ മൊഴി. കൂടാതെ സ്വര്‍ണം കടത്താന്‍ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും കടത്ത് സംഘത്തിനുമിടയിലെ ഏജന്റായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് തെലങ്കാന പൊലീസിന്റെ കണ്ടെത്തല്‍.
റസലിനെ 2020ല്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളത്ത് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. റസലും ഇതേ കേസില്‍ പ്രതിയായ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മലപ്പുറം സ്വദേശി സലീം പുന്നക്കോട്ടിലും കോഴിക്കോട് കേസിലെ പ്രതികളും ചേര്‍ന്നാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയതെന്നാണ് കേരള പൊലീസിന്റെ കണ്ടെത്തല്‍. സമാന്തര എക്സ്ചേഞ്ചുകള്‍ക്ക് വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ സിംകാര്‍ഡുകളെത്തിച്ചു നല്‍കിയതും റസാലാണെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha