പീഡനവിവരം വീട്ടിലറിയാതിരിക്കാൻ ഫോൺ പോലും പിടിച്ചുവെച്ചു, വിവാഹശേഷം കൂടുതൽ സ്വർണ്ണാഭരണങ്ങളും പണവും ആവശ്യപ്പെട്ട് ഭർതൃ വീട്ടുകാർ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു, ഹാഫിസ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തൃശ്ശൂരിൽ ഹാഫിസ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കേസിൽ ഭർത്താവ് ഒരുമനയൂർ കറുപ്പം വീട്ടിൽ നിസാറിനെതിരെ (37) കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പാടൂർ അറക്കൽ വീട്ടിൽ അലിമോന്റെ മകളാണ് ആത്മഹത്യ ചെയ്ത ഹാഫിസ. ആത്മഹത്യാ പ്രേരണക്കും സ്ത്രീധനപീഡനത്തിനും കേസെടുത്ത് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്.
ആത്മഹത്യാ പ്രേരണക്ക് കേസെടുക്കുന്നതിന് ഹാഫിസയുടെ മാതാവ് മുംതാസ് ചാവക്കാട് പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.എന്നാൽ അതിലൊന്നും പൊലീസ് കേസെടുക്കാതെ വന്നപ്പോഴാണ് യുവതിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചത്.
ഒരുമനയൂരിലെ ഭർത്താവ് നിസാറിന്റെ വീട്ടിലെ കിടപ്പറയിൽ കഴിഞ്ഞ ജനുവരി 20ന് രാവിലെ ഒൻപതോടെയാണ് ഹാഫിസ് തൂങ്ങിമരിച്ചത്. വിവാഹശേഷം കൂടുതൽ സ്വർണ്ണാഭരണങ്ങളും പണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി ഹാഫിസയെ പീഡിപ്പിച്ചു. വിവാഹസമയം നൽകിയ 60 പവൻ സ്വർണ്ണാഭരണങ്ങൾ ദുരുപയോഗം ചെയ്തു. പീഡനവിവരം വീട്ടിലറിയാതിരിക്കാൻ ഫോൺ പോലും പിടിച്ചുവെച്ചു. അതിന്റെ ഭാഗമായ മനോവിഷമം മൂലമാണ് ഹാഫിസ ആത്മഹത്യ ചെയ്തതെന്നും ആരോപിച്ചാണ് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ മാതാവ് മുംതാസ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
https://www.facebook.com/Malayalivartha