ദിലീപിനെ പൂട്ടിയത് കാവ്യ! രാമൻപിള്ളയ്ക്ക് വെള്ളിടിവെട്ടി... വട്ടം കറങ്ങി ശ്രീജിത്തും സംഘവും... സ്ഥലവും സമയവും കാവ്യ തീരുമാനിക്കും

നടിയെ ആക്രമിച്ച കേസിലും അതുപോലെ ആ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചു എന്ന കേസും വഴിത്തിരിവിലേക്ക് എത്തിയെന്നും പറയാം അതുപോലെ വഴിതെറ്റിയോ എന്നും പറയാം. കാരണം ഇന്നലെ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പിലെ ദുരൂഹതകൾ ഏറ്റവും വലയ്ക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രീജിത്തിനേയും സംഘത്തേയുമാണ്.
കാരണം കാവ്യയ്ക്ക് ആരോ കൊടുത്ത പണി, അത് ഏറ്റെടുത്തത് ദിലീപും. ഒപ്പം മറ്റൊരു സംഭവം കൂടി. ചാനൽ ചർച്ചകളിലും മറ്റും താരമായി വിലസുകയാണ് ഇത്രയും നാൾ ഒളിവിലായിരുന്ന ദിലീപിന്റെ ഹാക്കർ എന്ന് പറയുന്ന സായിശങ്കർ. സായി ഇപ്പോൾ ആകെ ദിലീപിനെ വെള്ളം കുടിപ്പിച്ചിരിക്കുകയാണ്. കൂടെ സഹായിക്കാനെത്തിയ വക്കീലിനേയും കുടുക്കി.
ഇനിയിപ്പോൾ വക്കീലിന് ജാമ്യമെടുക്കാൻ മറ്റൊരു വക്കീലിന് കാശ് കൊടുക്കേണ്ട അവസ്ഥയാണ് ദിലീപിനുള്ളത്. പുറത്ത് വന്ന ശബ്ദ സന്ദേശം ശരിയായതാണോ ആണോ കെട്ടിച്ചമച്ചതാണോ എന്നതാണ് ആദ്യമായി കണ്ടെത്തേണ്ടത്. കാരണം പറയുന്നത് സത്യമാണെങ്കിൽ കാവ്യയോട് വൈരാഗ്യമുള്ള ചില സുഹൃത്തുക്കൾ വച്ച പണി ദിലീപിനെ വരിഞ്ഞു മുറുകി. അല്ലായെങ്കിൽ അന്വേഷണത്തിന്റെ ദിശമാറ്റാനുള്ള ആസൂത്രിത ശ്രമം.
സിനിമയെ വെല്ലുന്ന ട്വിസ്റ്റിലൂടെയാണ് ഇപ്പോൾ ഈ കേസ് നീങ്ങുന്നത്. കാരണം ഈ കേസിന്റെ അന്വേഷണ പരിധിയിലേക്കു നടി കാവ്യാ മാധവനെ കൊണ്ടുവരാൻ കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നീക്കം നടക്കുന്നതായി അന്വേഷണ സംഘം ഒരു സംശയം ഇപ്പോൾ പ്രകടിപ്പിക്കുന്നുണ്ട്. കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നു കാവ്യാ മാധവനിലേക്കു മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണു ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റേതായി പുറത്തു വന്ന ശബ്ദരേഖയിലുള്ളതെന്നാണ് അവരുടെ സംശയം.
ദിലീപും അറിഞ്ഞ് കൊണ്ടുള്ള നാടകമാണോ സുരാജ് പറയുന്ന ശബ്ദരേഖ എന്നത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദ രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ‘എനിക്കു നിങ്ങളെ ഭയമാണെ’ന്നു കാവ്യ കരഞ്ഞു കൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അവർ സൂചിപ്പിക്കുന്നു.
സൈബർ ഹാക്കർ സായ്ശങ്കറിന്റെ ഫോണിൽ നിന്നാണു കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങൾ അടങ്ങുന്ന ഡിജിറ്റൽ ഫയലുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കെ ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ അവസരം ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുകയാണ്.
സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യം എന്ന് വ്യക്തമാക്കിയാണ് ഇത്തരം ഒരു നിര്‍ദേശം ക്രൈം ബ്രാഞ്ച് താരത്തിന് മുന്നില്‍ വച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.
അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നേരത്തെ നിര്‍ദേശിച്ചത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. സമയത്തിലും ദിവസത്തിലും വ്യത്യാസമില്ലെങ്കിലും ഹാജരാകുന്ന സ്ഥലം അറിയിക്കാനാണ് കാവ്യക്ക് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ചെന്നൈയിലുള്ള കാവ്യാ മാധവന്‍ ഇന്ന് തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരാഗ്യമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സുരാജ് പറയുന്നു. 'കൂട്ടുകാര്‍ക്ക് തിരിച്ച് 'പണി' കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക.
ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം.' ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നുമാണ് സുരാജ് ശരത്തിനോട് പറയുന്നത്.
https://www.facebook.com/Malayalivartha