നടിയുടെ ദൃശ്യങ്ങൾ വക്കീലും ദിലീപും പലതവണ കണ്ടു! കോടതിയെ മണ്ടനാക്കി... മൂന്നാമത്തെ സംഭാഷണവും പുറത്ത്! കോടതിയിൽ എത്തും മുൻപ് ദൃശ്യങ്ങൾ കൈക്കലാക്കി?

ആകെ നടുക്കത്തിലാണ് കേരളത്തിലെ ജനങ്ങൾ. ഏത് തള്ളണം കൊള്ളണം എന്നതിൽ മൊത്തം സംശയമെന്നിരിക്കെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അടുത്ത നിർണായക സംഭാഷണം പുറത്ത് വന്നിരിക്കുകയാണ്. മൂന്നാമത്തെ സന്ദേശമാണ് ഇപ്പോൾ മലയാളി വാർത്ത പുറത്ത് വിടുന്നത്. അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖകളാണ് ഇവ. ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണമാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേസിലെ എട്ടാംപ്രതിയായ ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകൾ അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ സുജേഷ് മേനോനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ദൃശ്യങ്ങൾ ദിലീപ് പലതവണ കണ്ടുവെന്ന് പറയുന്നത്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപും അഭിഭാഷകരും നേരത്തെ കണ്ടു എന്നത് വ്യക്തകമാക്കുന്നതാണ് ശബ്ദ രേഖ. ഈ സന്ദേശം കേൾക്കാം...
'നമ്മൾ ഇത് നേരത്തെ കണ്ടതാണല്ലോ' എന്ന് ശബ്ദ സന്ദേശത്തിൽ അഭിഭാഷകൻ പറയുന്നുണ്ട്. ഇതായിരിക്കും അന്വേഷണസംഘം പ്രധാനമായും കോടതിയിൽ സൂചിപ്പിക്കുക. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും സുഹൃത്ത് ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണം, ആലുവയിലെ ഡോക്ടർ ഹൈദരലിയും സൂരജും തമ്മിലുള്ള 5.44 മിനിറ്റ് സംഭാഷണം, അഡ്വ. സുജേഷ് മേനോനും ദിലീപും നടത്തിയ 4.33 മിനിറ്റ് സംഭാഷണം എന്നിവയാണ് പെൻ ഡ്രൈവിലുള്ളത്.
സുജേഷ് മേനോനും ദിലീപും തമ്മിലുള്ള ടെലഫോൺ സംഭാഷണത്തിൽ ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിക്കുന്നതിന്റെ വിശദാംശങ്ങൾ ദിലീപ് അഭിഭാഷകനുമായി പങ്കുവയ്ക്കുന്നുണ്ട്. ദിലീപിന്റെ കൈവശം ആക്രമണത്തിന്റെ മെമ്മറി കാർഡുണ്ടെന്നതിന്റെ തെളിവായാണ് പ്രോസിക്യൂഷൻ ഈ സംഭാഷണം കോടതിയിൽ സമർപ്പിച്ചത്.
അഭിഭാഷകനോട് ദിലീപ് ദൃശ്യങ്ങളുടെ വിശദാംശങ്ങൾ സംസാരിക്കുന്നുണ്ട്. ദിലീപിന്റെ കൈവശം എങ്ങനെ മെമ്മറി കാർഡ് എത്തിയെന്ന് ചോദിച്ച പ്രോസിക്യൂഷൻ ഈ ശബ്ദരേഖ കേസിൽ നിർണായകമാണെന്നും വാദിക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ സംഭാഷണമടക്കം കൂടുതൽ തെളിവുകൾ കോടതിക്ക് കൈമാറി. തുടരന്വേഷണത്തിൽ ലഭിച്ച നിർണായക തെളിവുകളെന്ന് വ്യക്തമാക്കിയാണ് പെൻഡ്രൈവ് കോടതിക്ക് നൽകിയത്. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഉപഹരജിയുടെ ഭാഗമായാണ് ഇവ നൽകിയത്. കേസന്വേഷണത്തിൽ നിർണായകമാണ് ഈ സംഭാഷണങ്ങളെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha